കലിഫോർണിയ: തീവ്രവാദി ബന്ധമുള്ള 125,000 അക്കൗണ്ടുകൾ റദ്ദാക്കിയെന്ന് ട്വിറ്റർ. 2015 പകുതിയോടെയാണ് ഇത്രയും അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തതെന്നും ട്വിറ്റർ അറിയിച്ചു.
ഇസ് ലാമിക് സ്റ്റേറ്റ് തീവ്രവാദികളുമായി ബന്ധമുള്ള അക്കൗണ്ടുകളാണ് സസ്പെൻഡ് ചെയ്തത്. തീവ്രവാദം വളർത്താൻ ട്വിറ്റർ ഉപയോഗിക്കുന്നത് ഒരിക്കലും പ്രോത്സാഹിപ്പിക്കാൻ സാധിക്കില്ലെന്നും ട്വിറ്റർ അറിയിച്ചു. 500 ദശലക്ഷം ഉപയോക്താക്കളാണ് ലോകം മുഴുവൻ ട്വിറ്ററിനുള്ളത്.
തങ്ങളുടെ നടപടി ഫലം കാണുന്നുണ്ടെന്ന് ട്വിറ്റർ തങ്ങളുടെ ബ്ലോഗിലൂടെ വ്യക്തമാക്കി. ട്വിറ്ററിൽ ഇത്തരം പ്രവർത്തനങ്ങൾ നടത്തുന്നവരുടെ എണ്ണം കുറഞ്ഞുവരുന്നുണ്ട്. വിവിധ രാജ്യങ്ങളിലെ നിയമം നടപ്പാക്കുന്ന സംവിധാനങ്ങളുമായി ആവശ്യം വരുമ്പോൾ ബന്ധപ്പെടാറുണ്ടെന്നും അവർക്ക് വിവരങ്ങൾ നൽകാറുണ്ടെന്നും ട്വിറ്റർ പറഞ്ഞു.
ഏകദേശം 46,000 അക്കൗണ്ടുകള്‍ തീവ്രവാദ പ്രവർത്തനത്തിന് ഉപയോഗിച്ചിരുന്നതായി 2014 അവസാനത്തോടെ നടത്തിയ പഠനത്തിൽ കണ്ടെത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.