ആദ്യമായി 94,000 ഡോളർ പിന്നിട്ട് ബിറ്റ്കോയിൻ

സിംഗപ്പൂർ: ഡൊണാൾഡ് ട്രംപി​ന്‍റെ സോഷ്യൽ മീഡിയ കമ്പനി ക്രിപ്‌റ്റോ ട്രേഡിംഗ് സ്ഥാപനമായ ‘Baktt’ ഏറ്റെടുക്കാൻ ചർച്ചകൾ നടത്തുന്നുണ്ടെന്ന റിപ്പോർട്ട് പുറത്തുവന്നതോടെ ബിറ്റ്‌കോയിൻ മൂല്യം 94,000 ഡോളറിന് മുകളിൽ റെക്കോർഡ് ഉയരത്തിലെത്തി. വരാനിരിക്കുന്ന ട്രംപ് ഭരണകൂടം ക്രിപ്‌റ്റോകറൻസി സൗഹൃദ ഭരണമായിരിക്കുമെന്നത് ബിറ്റ്‌കോയിൻ വ്യാപാര രംഗത്തുള്ളവരുടെ പ്രതീക്ഷകൾ വർധിപ്പിച്ചിരിക്കുകയാണ്.

ലോകത്തിലെ ഏറ്റവും വലുതും അറിയപ്പെടുന്നതുമായ ക്രിപ്‌റ്റോകറൻസിയായ ബിറ്റ്‌കോയിൻ ഈ വർഷം ഇരട്ടിയിലധികം വർധനവാണുണ്ടാക്കിയത്. ബുധനാഴ്ച ഏഷ്യൻ മണിക്കൂറിൽ ഇത് 92,104 ഡോളറായിരുന്നു. കഴിഞ്ഞ സെഷ​ന്‍റെ അവസാനത്തിൽ 94,078 ഡോളറിലെത്തി റെക്കോർഡിട്ടു.

നവംബർ അഞ്ചിലെ യു.എസ് തെരഞ്ഞെടുപ്പിനുശേഷം ക്രിപ്‌റ്റോകറൻസിയുടെ മൂല്യം കുതിച്ചുയർന്നു. നിയുക്ത പ്രസിഡന്‍റ് ട്രംപി​ന്‍റെ ഡിജിറ്റൽ ആസ്തികൾക്കുള്ള പിന്തുണ കുറഞ്ഞ നിയന്ത്രണ സംവിധാനത്തിലേക്ക് നയിക്കുമെന്നും മാസങ്ങൾകുള്ളിൽ ക്രിപറ്റോ കറൻസിക്ക് പ്രധാന്യം കൈവരുമെന്നും ഈ മേഖലയിലുള്ളവർ പ്രതീക്ഷിക്കുന്നു.

വർധിച്ചുവരുന്ന ആവേശം ആഗോള ക്രിപ്‌റ്റോകറൻസി വിപണി മൂല്യം 3 ട്രില്യൺ ഡോളറിന് മുകളിലുള്ള റെക്കോർഡ് ഉയരത്തിലേക്ക് എത്തിച്ചുവെന്നും ഇതുമായി ബന്ധപ്പെട്ട ഡേറ്റ ചൂണ്ടിക്കാട്ടുന്നു.

Tags:    
News Summary - Bitcoin breaches $94,000 for the first time

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.