ഡബ്ലു.ഡബ്ല്യു.ഇ മുൻ സി.ഇ.ഒ ലിൻഡ മക്മോഹനെ വിദ്യാഭ്യാസ മേധാവിയായി നിയമിച്ച് ട്രംപ്

വാഷിങ്ടൺ: വേൾഡ് റെസ്റ്റ്ലിങ് എന്റർടെയ്ൻമെന്റ്(ഡബ്ലു.ഡബ്ല്യു.ഇ) മുൻ സി.ഇ.ഒ ലിൻഡ മക്മോഹനെ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഡോണൾഡ് ട്രംപ് വിദ്യാഭ്യാസ മേധാവിയായി നിയമിച്ചു. രക്ഷിതാക്കളുടെ അവകാശത്തിനായി ​പോരാടുന്ന വ്യക്തിയാണ് ലിൻഡയെന്ന് ട്രംപ് വിശേഷിപ്പിച്ചു.

യു.എസിലെ സംസ്ഥാനങ്ങളിലേക്ക് വിദ്യാഭ്യാസം തിരികെ കൊണ്ടുവരുന്നതിന് ലിൻഡ നേതൃത്വം നൽകുമെന്നും ട്രംപ് പറഞ്ഞു. 2009ലാണ് ലിൻഡ ഡബ്ലു.ഡബ്ല്യു.ഇ വിട്ടത്. അതിനു ശേഷം യു.എസ് സെനറ്റിലേക്ക് മത്സരിച്ചു.

ജനുവരിയിൽ വൈറ്റ് ഹൗസിൽ തിരിച്ചെത്തുന്നതിന് മുന്നോടിയായി രൂപീകരിച്ച ട്രംപിന്റെ ട്രാൻസിഷൻ ടീമിന്റെ സഹ അധ്യക്ഷയായിരുന്നു ലിൻഡ. സർക്കാറിൽ ഏകദേശം 4,000 തസ്തികകൾ നികത്തുക എന്നതാണ് അതിന്റെ ചുമതല.

2021 മുതൽ ട്രംപിന്റെ അമേരിക്ക ഫസ്റ്റ് പോളിസി ഇൻസ്റ്റിറ്റ്യൂട്ടിലെ സെന്റർ ഫോർ ദി അമേരിക്കൻ വർക്കറുടെ അധ്യക്ഷയായി പ്രവർത്തിച്ചു. വൈറ്റ് ഹൗസിൽ തിരിച്ചെത്തിയാൽ ഫെഡറൽ വിദ്യാഭ്യാസ വകുപ്പ് ഇല്ലാതാക്കുമെന്ന് തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ ട്രംപ് വാഗ്ദാനം ചെയ്തിരുന്നു.

Tags:    
News Summary - Donald Trump names former WWE CEO Linda McMahon as US Education Chief

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.