യു.എസിലെ മിഷിഗണിൽ വെടിവെപ്പ്: ആറു പേർ കൊല്ലപ്പെട്ടു

ചിക്കാഗോ: യു.എസിലെ മിഷിഗണിൽ കാറിലെത്തിയയാൾ നടത്തിയ വെടിവെപ്പിൽ ആറ് പേർ കൊല്ലപ്പെട്ടു. മിഷിഗണിലെ കലാമസൂ പട്ടണത്തിൽ ഇന്ത്യൻ സമയം ശനിയാഴ്ച രാത്രിയാണ് സംഭവം. നാലു പേർ ഒരു റസ്റ്ററൻറിലും രണ്ടു പേർ കാർ ഷോപ്പിലുമാണ് കൊല്ലപ്പെട്ടത്. മൂന്നു പേർക്ക് പരിക്കേറ്റു. ഇതിൽ രണ്ടാളുടെ നില ഗുരുതരമാണ്. കാറോടിച്ചുകൊണ്ടിരിക്കെയാണ് അക്രമി വെടിവെച്ചതെന്ന് പൊലീസ് അറിയിച്ചു.

ഏതെങ്കിലും പ്രത്യേക ആൾക്കാരെ ലക്ഷ്യം വെച്ചുകൊണ്ടല്ല വെടിവെപ്പ് നടന്നതെന്ന് പൊലീസ് പറഞ്ഞു.

ഷെവർലെ കാർ ഓടിച്ച വെളുത്ത വർഗക്കാരാനായ മധ്യവയസ്കനെ പൊലീസ് തെരയുന്നുണ്ടെന്ന് ബി.ബി.സി റിപ്പോർട്ട് ചെയ്തു. നേരത്തെ ഇവിടെ തന്നെയുണ്ടായ വെടിവെപ്പുമായി ഇതിന് ബന്ധമുണ്ടാകാമെന്നാണ് കരുതുന്നത്. ഈ വെടിവെപ്പിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.