വാഗ്വാദങ്ങള്‍ക്കിടെ ചൈനീസ് വിദേശകാര്യ മന്ത്രി യു.എസില്‍

വാഷിങ്ടണ്‍: ദക്ഷിണ ചൈനാ കടലിലെ തര്‍ക്കദ്വീപില്‍ സൈനിക വിന്യാസത്തെച്ചൊല്ലി ഇരുരാജ്യങ്ങളും തമ്മില്‍ ഉടലെടുത്ത ശക്തമായ വാഗ്വാദങ്ങള്‍ക്കിടെ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി യു.എസിലത്തെി.
 ചൈനീസ് വിദേശകാര്യ മന്ത്രാലയമാണ് തിങ്കളാഴ്ച വാഗ്വാദങ്ങള്‍ക്ക് തുടക്കമിട്ടത്. യു.എസ് സന്ദര്‍ശനത്തിനിടെ ദക്ഷിണ ചൈനാ കടലിലെ വിഷയം ഉയര്‍ന്നേക്കുമോ എന്ന മാധ്യമപ്രവര്‍ത്തകരുടെ അന്വേഷണത്തോട് പ്രതികരിക്കുകയായിരുന്ന ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ്, യു.എസ് വിഷയങ്ങളെ പെരുപ്പിച്ചുകാട്ടുകയാണെന്ന് കുറ്റപ്പെടുത്തി. ദക്ഷിണ ചൈനാ കടലില്‍ യു.എസ് കക്ഷിയല്ല. ഹവായ് ദ്വീപില്‍ യു.എസ് നടത്തുന്ന ഇടപെടലില്‍നിന്ന് വ്യത്യസ്തമായ ഒന്നും ദക്ഷിണ ചൈനാ കടലില്‍ ചൈന നടത്തുന്നില്ളെന്നും അവര്‍ പറഞ്ഞു. എന്നാല്‍, ദക്ഷിണ ചൈനാ കടലിലെ ഇടപെടലും ഹവായ് ദ്വീപിലെ ഇടപെടലും സമീകരിക്കാനാവില്ളെന്ന് വൈറ്റ് ഹൗസ് വക്താവ് ജോഷ് ഏണസ്റ്റ് തിരിച്ചടിച്ചു.
ഹവായിയില്‍ മറ്റൊരു രാജ്യവും അവകാശമുന്നയിക്കുന്നില്ളെന്നും ദക്ഷിണ ചൈനാ കടലില്‍ പല കക്ഷികളുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിരവധി വ്യാപാരബന്ധങ്ങളുടെ കേന്ദ്രമാണ് ദക്ഷിണ ചൈനാ കടലെന്നും അവിടെയുണ്ടാവുന്ന പ്രതിബന്ധങ്ങള്‍ യു.എസിനെ ബാധിക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചൊവ്വാഴ്ച അമേരിക്കയിലത്തെിയ വിദേശകാര്യ മന്ത്രി വാങ് യി യു.എസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് അറിയുന്നത്. ഉത്തരകൊറിയയുടെ ആണവപരീക്ഷണത്തോടുള്ള പ്രതികരണം ഉള്‍പ്പെടെ നിരവധി അന്താരാഷ്ട്ര വിഷയങ്ങള്‍ ഇരുവരും ചര്‍ച്ചചെയ്യുമെന്നാണ് അറിയുന്നത്. സൈനിക വിന്യാസം ലഘൂകരിക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ചൈനയുടെമേല്‍ സമ്മര്‍ദം ചെലുത്തുമെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്‍റ് വക്താവ് പറഞ്ഞു.
ചൈനയുടെ സൈനിക നടപടികള്‍ മേഖലയിലെ സമാധാനാന്തരീക്ഷം തകര്‍ക്കുകയാണ്. വിഷയങ്ങള്‍ സമാധാനപരമായി പരിഹരിക്കാന്‍ പറ്റിയ സാഹചര്യമുണ്ടാവണമെന്നും യു.എസ് വക്താവ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍, പ്രതിരോധ സെക്രട്ടറിയുമായി വാങ് യി നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ച നടക്കില്ളെന്ന് പെന്‍റഗണ്‍ വക്താവ് അറിയിച്ചു. ദക്ഷിണ ചൈനാ കടലിലെ സ്പ്രാറ്റ്ലി ദ്വീപില്‍ ചൈന മിസൈലുകള്‍ സ്ഥാപിച്ചതായി യു.എസ് കഴിഞ്ഞയാഴ്ച ആരോപിച്ചിരുന്നു. വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് ചൈന പ്രതികരിക്കുകയുണ്ടായി.
അതിനിടെ, സ്പ്രാറ്റ്ലീ ദ്വീപില്‍ 52 ഏക്കര്‍ സ്ഥലത്ത് ചൈന സൈനിക സംവിധാനങ്ങള്‍ സ്ഥാപിച്ചതായി യു.എസിലെ അന്താരാഷ്ട്ര പഠനകേന്ദ്രം തിങ്കളാഴ്ച പുറത്തുവിട്ട സചിത്ര റിപ്പോര്‍ട്ടില്‍ പറഞ്ഞു. ഫിലിപ്പീന്‍സ്, മലേഷ്യ, വിയറ്റ്നാം എന്നീ രാജ്യങ്ങളും അവകാശമുന്നയിക്കുന്ന തര്‍ക്കമേഖലയില്‍ ചൈനയുടെ ആധിപത്യത്തിന് ഈ നീക്കം ആക്കംകൂട്ടുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.