കൊളംബിയയില്‍ 2100 ഗര്‍ഭിണികളില്‍ സിക വൈറസ് സ്ഥിരീകരിച്ചു

ബാഗോട്ട: കൊളംബിയയില്‍ 2100 ഗര്‍ഭിണികളില്‍ കൊതുകുജന്യ സിക വൈറസ് ബാധ സ്ഥിരീകരിച്ചു. രാജ്യത്ത് 20,297 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതില്‍ 2116 പേര്‍ ഗര്‍ഭിണികളാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഈ വര്‍ഷം ആറുലക്ഷം പേരെ വൈറസ് ബാധിക്കുമെന്നാണ് കരുതുന്നത്. മറ്റുള്ളവരെ അപേക്ഷിച്ച് ഗര്‍ഭിണികള്‍ക്ക് വൈറസ് ബാധയേറ്റാല്‍ മൈക്രോഫാലി എന്നറിയപ്പെടുന്ന ഗുരുതരമായ ജനനവൈകല്യത്തിന് കാരണമാവുന്നു.

വൈറസിനെ പ്രതിരോധിക്കാന്‍ ചികിത്സയോ കുത്തിവെപ്പുകളോ ഇല്ല. ഇപ്രകാരം ജനിക്കുന്ന കുഞ്ഞുങ്ങളുടെ ശിരസ്സ് വലുപ്പം കുറഞ്ഞതും തലച്ചോറ് ജനിതകവൈകല്യങ്ങളോട് കൂടിയതുമായിരിക്കും. ഈഡിസ് വിഭാഗത്തില്‍പ്പെട്ട കൊതുകിനെ നശിപ്പിക്കുന്നതുള്‍പ്പെടെ നടപടികള്‍ തുടങ്ങിയിട്ടുണ്ട്. പ്രതിരോധത്തിന്‍െറ ഭാഗമായി സ്ത്രീകളോട് ഗര്‍ഭധാരണം നീട്ടിവെക്കാനും സര്‍ക്കാര്‍ ആവശ്യപ്പെട്ടു.

23 അമേരിക്കന്‍ രാജ്യങ്ങളില്‍ വൈറസ്ബാധ സ്ഥിരീകരിച്ചു. കൂടുതല്‍ അമേരിക്കന്‍ രാജ്യങ്ങളിലേക്ക് രോഗബാധ വ്യാപിക്കുകയാണ്. ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് ബ്രസീലിലാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.