ന്യൂയോര്‍ക്: ഫ്ളോറിഡയിലെ പള്‍സ് നിശാ ക്ളബ്ബില്‍ കഴിഞ്ഞദിവസം 50 പേരുടെ മരണത്തില്‍ കലാശിച്ച വെടിവെപ്പാക്രമണത്തെ രാഷ്ട്രീയ ആയുധമാക്കി റിപ്പബ്ളിക്കന്‍ പാര്‍ട്ടിയുടെ പ്രസിഡന്‍റ് സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ്. അമേരിക്കന്‍ മുസ്ലിംകള്‍ക്കെതിരെ ആഞ്ഞടിച്ച് റിപ്പബ്ളക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപ് നടത്തിയ പ്രഭാഷണത്തിനെതിരെ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ഹിലരിയും രംഗത്തത്തെിയതോടെ, യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് പ്രചാരണത്തിന്‍െറ പ്രധാന വിഷയമായി ഒര്‍ലാന്‍ഡോ സംഭവം മാറി.
ന്യൂ ഹാംപ്ഷയറിലെ സെന്‍റ് ആന്‍സെം കോളജില്‍ നടത്തിയ പ്രസംഗത്തിലാണ് ട്രംപ് രാജ്യത്തെ മുസ്ലിംകള്‍ക്കെതിരെ രൂക്ഷമായ വിമര്‍ശം അഴിച്ചുവിട്ടത്. ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ തെറ്റായ കുടിയേറ്റ നിയമം രാജ്യത്ത് ഇസ്ലാമിക തീവ്രവാദം ഇറക്കുമതി ചെയ്തതെന്നും മുഴുവന്‍ മുസ്ലിംകളെയും പുറത്താക്കാതെ ഇതിന് പരിഹാരമില്ളെന്നും ട്രംപ് തുറന്നടിച്ചു. അമേരിക്കയിലേക്ക് മുസ്ലിംകള്‍ പ്രവേശിക്കുന്നത് തടയണമെന്ന അദ്ദേഹത്തിന്‍െറ വാദം പ്രസംഗത്തില്‍ ആവര്‍ത്തിക്കുകയും ചെയ്തു.
തെറ്റായ നടപടികളാണ് ഭരണകൂടം നിര്‍വഹിക്കുന്നതെന്ന് ആരോപിച്ച ട്രംപ് കുടിയേറ്റ നിയമം പരിഷ്കരിച്ചില്ളെങ്കില്‍ രാജ്യത്തെ പൗരന്മാര്‍ കടുത്ത അപകടത്തിലേക്ക് പോകുമെന്ന് മുന്നറിയിപ്പ് നല്‍കി. താന്‍ തെരഞ്ഞെടുക്കപ്പെട്ടില്ളെങ്കില്‍ ഈ സ്ഥിതി തുടരാനാണ് സാധ്യതയെന്നും അദ്ദേഹം പറഞ്ഞു. ക്ളബില്‍ ആക്രമണം നടത്തിയ ന്യൂയോര്‍ക്കില്‍ ജനിച്ച ഉമര്‍ മതീനെ അഫ്ഗാന്‍ പൗരന്‍ എന്നാണ് ട്രംപ് പ്രസംഗത്തിലുടനീളം വിളിച്ചത്. ഉമര്‍ മതീന്‍െറ രക്ഷിതാക്കള്‍ക്ക് യു.എസില്‍ പ്രവേശം അനുവദിച്ചതുതന്നെ തെറ്റായെന്നും എഴുതി തയാറാക്കിയ പ്രസംഗത്തില്‍ ട്രംപ് അഭിപ്രായപ്പെട്ടു.
കുടിയേറ്റ നിയമത്തെ അനുകൂലിക്കുന്ന ഹിലരിയെയും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. 10,000 സിറിയന്‍ അഭയാര്‍ഥികളെ യു.എസില്‍ പുനരധിവസിപ്പിക്കുമെന്ന ഹിലരിയുടെ പ്രഖ്യാപനം, രാജ്യത്ത് ജിഹാദികളുടെ പ്രളയം സൃഷ്ടിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മുസ്ലിം വിരുദ്ധ പ്രസംഗങ്ങള്‍കൊണ്ട് രാജ്യം സുരക്ഷിതമാകില്ളെന്ന് ക്ളീവ്ലന്‍ഡില്‍ നടത്തിയ പ്രസംഗത്തില്‍ ഹിലരി ട്രംപിന്‍െറ പേര് പരാമര്‍ശിക്കാതെ മറുപടി നല്‍കി. ഒര്‍ലാന്‍ഡോ സംഭവം രാജ്യത്തിന്‍െറ സുരക്ഷ സംബന്ധിച്ച് ചില ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്.
എന്നാല്‍, മുസ്ലിംകളെ തുടച്ചുനീക്കിയുള്ള പ്രതിവിധി പ്രതികൂലഫലമാണ് ഉളവാക്കുകയെന്നും അവര്‍ വ്യക്തമാക്കി. ട്രംപിന്‍െറ പ്രസംഗത്തെ വിമര്‍ശിച്ച് റിപ്പബ്ളിക്കന്‍ പാര്‍ട്ടിയിലെതന്നെ നേതാക്കളും രംഗത്തുവന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.