വാഷിങ്ടൺ: അന്തരിച്ച സെനറ്റർ ജോൺ മക്കെയിന് ഒടുവിൽ പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ ആദരം. സംസ്കാരം നടക്കുന്നതുവരെ അദ്ദേഹത്തോടുള്ള ആദരസൂചകമായി രാജ്യത്തുടനീളം ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടാനും ട്രംപ് നിർദേശിച്ചു.
അർബുദ ബാധിതനായി ചികിത്സയിൽ കഴിഞ്ഞ മക്കെയിൻ ശനിയാഴ്ചയാണ് അന്തരിച്ചത്. രാഷ്ട്രീയപരമായും നയപരമായും വ്യത്യാസം പുലർത്തുന്നുണ്ടെങ്കിലും സെനറ്റർ എന്ന നിലയിൽ മക്കെയിൻ രാജ്യത്തിനു നൽകിയ സേവനങ്ങളെ വിലമതിക്കുന്നുവെന്നും ട്രംപ് അറിയിച്ചു. അദ്ദേഹം മരിച്ച വിവരമറിഞ്ഞ് ആദ്യം ട്രംപ് പ്രതികരിച്ചിരുന്നില്ല. ഇതിനെതിരെ വ്യാപക വിമർശനമുയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.