ലണ്ടൻ: യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് ജനുവരിയിൽ അധികാരത്തിലേറിയതു മുതൽ ഇസ്ലാംഭീതി രാജ്യത്ത് വർധിച്ചതായി പഠനം. ഇസ്ലാമിനും മുസ്ലിംകൾക്കുമെതിരായ ആക്രമണ സംഭവങ്ങൾ 1000ത്തിലധികം ശതമാനം വർധിച്ചതായും അമേരിക്കൻ ഇസ്ലാമിക് റിലേഷൻസ് കൗൺസിൽ (സി.എ.െഎ.ആർ) പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.
യു.എസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ (സി.ബി.പി) ഉദ്യോഗസ്ഥരിൽനിന്നാണ് ഇസ്ലാംഭീതി മൂലമുള്ള പ്രതികരണങ്ങൾ ഉണ്ടായിരിക്കുന്നത്. ഇൗ വർഷം ആദ്യ മൂന്നു മാസത്തിനിടയിൽ രേഖപ്പെടുത്തിയ ഇസ്ലാം വിരുദ്ധ സംഭവങ്ങളിൽ 23 ശതമാനവും സി.ബി.പി ഉൾപ്പെട്ടവയാണ്.
ട്രംപ് യാത്രവിലക്ക് പ്രഖ്യാപിച്ചതിനുശേഷം രേഖപ്പെടുത്തിയ 193 കേസുകളിൽ 181 കേസുകളാണ് ഇത്തരത്തിലുള്ളത്. എന്നാൽ, 2016ൽ ആദ്യ മൂന്നു മാസങ്ങളിൽ സി.ബി.പി ഉൾപ്പെട്ട 17 കേസുകളാണ് രേഖപ്പെടുത്തിയിരുന്നതെന്ന് സംഘം പറഞ്ഞു. പലപ്പോഴും മുസ്ലിം യാത്രക്കാരോട് സി.ബി.പി ഉദ്യോഗസ്ഥർ യുക്തിരഹിതമായ ചോദ്യങ്ങളാണ് ഉന്നയിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.