സാവോപോളോ: ഇസ്രായേലിലെ എംബസി തെൽഅവീവിൽനിന്ന് ജറൂസലമിലേക്ക് മാറ്റാനുള്ള ബ്ര സീലിെൻറ തീരുമാനത്തിനെതിരെ അറബ്ലീഗ്. എംബസി മാറ്റാനുള്ള തീരുമാനവുമായി മുന്നേ ാട്ടുപോകുന്നപക്ഷം അറബ് രാഷ്ട്രങ്ങളുമായുള്ള ബന്ധം ഇല്ലാതാകുമെന്ന് ബ്രസീലിന് മുന്നറിയിപ്പു നൽകി. തീവ്ര വലതുപക്ഷ പാർട്ടി നേതാവും പ്രസിഡൻറുമായ ജയ്ർ ബൊൽസൊനാരോ ആണ് ജനുവരി ഒന്നിന് ബ്രസീൽ എംബസി ജറൂസലമിലേക്കു മാറ്റുമെന്ന് പ്രഖ്യാപിച്ചത്. ഇക്കാര്യം ചർച്ചചെയ്യാൻ അറബ് ലീഗ് നേതാക്കൾ യോഗം ചേരുന്നുണ്ട്.
പശ്ചിമേഷ്യൻ പ്രശ്നം പരിഹരിക്കാനുള്ള ദ്വിരാഷ്ട്ര ഫോർമുലയെ നിരുപാധികം പിന്തുണച്ചിരുന്ന രാഷ്ട്രമാണ് ബ്രസീൽ. യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ ആരാധകനായ ബൊൽസൊനാരോയുടെ വരവോടെ അതിൽനിന്ന് പിന്നാക്കം പോവുകയായിരുന്നു.
എംബസി മാറ്റാനുള്ള തീരുമാനത്തെ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു പ്രശംസിക്കുകയും ചെയ്തു. നേരത്തേ യു.എസും ഇസ്രായേലിലെ എംബസി ജറൂസലമിലേക്ക് മാറ്റിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.