പാക് സൈനികവ്യൂഹം ആക്രമിച്ച് 90 സൈനികരെ വധിച്ചെന്ന് ബി.എൽ.എ

പാക് സൈനികവ്യൂഹം ആക്രമിച്ച് 90 സൈനികരെ വധിച്ചെന്ന് ബി.എൽ.എ

ഇസ്‌ലാമാബാദ്: ട്രെയിൻ തട്ടിയെടുത്ത് നിരവധി പേരെ വധിച്ചതിന് പിന്നാലെ പാക് സൈനികവ്യൂഹം ആക്രമിച്ച് ബലൂച് ലിബറേഷൻ ആർമി (ബി.എൽ.എ). 90 സൈനികരെ വധിച്ചെന്നാണ് ബി.എൽ.എ അവകാശപ്പെടുന്നത്. ക്വറ്റയിൽനിന്ന് തഫ്താനിലേക്ക് പോകുകയായിരുന്നു പാക് സൈനികവ്യൂഹത്തിനുനേർക്കാണ് ആക്രമണമുണ്ടായത്. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്ത് പ്രസ്താവനയിറക്കിയ ബി.എൽ.എ, ഇതിന്‍റെ ദൃശ്യങ്ങളും പുറത്തുവിട്ടു.

എന്നാൽ, 90 സൈനികരെ വധിച്ചെന്ന അവകാശവാദം പാക് സൈന്യം നിഷേധിച്ചു. മൂന്ന് സൈനികർ മാത്രമാണ് കൊല്ലപ്പെട്ടതെന്നും ഏറ്റുമുട്ടലിൽ എട്ടു തീവ്രവാദികളെ വധിച്ചെന്നും സൈന്യം പറയുന്നു. ഏഴ് സൈനികർ കൊല്ലപ്പെട്ടെന്നും 21 പേർക്ക് പരിക്കേറ്റെന്നും റിപ്പോർട്ടുണ്ട്.

ഏഴ് ബസുകളും മറ്റു രണ്ട് വാഹനങ്ങളും അടങ്ങുന്ന സൈനികവ്യൂഹത്തെ ബി.എൽ.എയുടെ മജീദ് ബ്രിഗേഡാണ് ആക്രമിച്ചത്. പരിക്കേറ്റവരെ കൊണ്ടുവരാൻ ഹെലികോപ്റ്ററുകൾ വിന്യസിച്ചിട്ടുണ്ടെന്നും പ്രദേശം ഡ്രോണുകൾ നിരീക്ഷിക്കുന്നുണ്ടെന്നും സൈനിക ഉദ്യോഗസ്ഥർ പറഞ്ഞു.

ബ​ലൂ​ച് ലി​ബ​റേ​ഷ​ൻ ആ​ർ​മി ട്രെയിൻ തട്ടിയെടുത്ത് യാത്രക്കാരെ ബന്ദികളാക്കി നിരവധി പേരെ കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെയാണ് പുതിയ ആക്രമണം ഉണ്ടായിരിക്കുന്നത്. തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ ബ​ലൂ​ചി​സ്താ​ൻ പ്ര​വി​ശ്യ​യി​ലെ ക്വ​റ്റ​യി​ൽ​നി​ന്ന് ഖൈ​ബ​ർ പ​ഖ്തൂ​ൺ​ഖ്വ​യി​ലെ പെ​ഷ​വാ​റി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ജാ​ഫ​ർ എ​ക്സ്പ്ര​സാണ് ബി.എൽ.എ കഴിഞ്ഞ ദിവസം തട്ടിയെടുത്തിരുന്നത്. ഒ​മ്പ​ത് ബോ​ഗി​ക​ളി​ലാ​യി 400 ല​ധി​കം യാ​ത്ര​ക്കാ​ർ ട്രെ​യി​നി​ൽ ഉ​ണ്ടാ​യി​രു​ന്നു. അ​വ​രി​ൽ ഭൂ​രി​ഭാ​ഗ​വും സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രാ​യി​രു​ന്നു. ബന്ദികളാക്കിയ 214 സൈ​നി​ക​രെ കൊ​ല​പ്പെ​ടു​ത്തി​യ​െന്നാണ് ബി.എൽ.എ അവകാശപ്പെട്ടിരുന്നത്.

Tags:    
News Summary - BLA claim 90 killed in attack on Pakistani military convoy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.