ബൈറൂത്: ഐ.എസ് തലവൻ അബൂബക്കർ അൽബഗ്ദാദിയുടെ എല്ലാ നീക്കങ്ങളും യു.എസ് സേനക്ക് ചോർത്തിനൽകിയയാൾക്ക് 2.5 കോടി ഡോളർ (ഏകദേശം 177 കോടി രൂപ) പാരിതോഷികം. സിറിയ യിൽ ഐ.എസിനുവേണ്ടി പ്രവർത്തിച്ച വ്യക്തിതന്നെയാണ് ബഗ്ദാദിയുടെ നീക്കങ്ങളെക്കുറി ച്ചും രഹസ്യതാവളത്തെക്കുറിച്ചും വ്യക്തമായ വിവരങ്ങൾ സൈന്യവുമായി പങ്കുവെച്ചത്. ഏതു രാജ്യക്കാരനാണെന്ന് സൈന്യം വെളിപ്പെടുത്തിയിട്ടില്ല. സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്സസിലെ ഒരംഗമാണെന്ന് സൂചനയുണ്ട്.
ഡി.എന്‍.എ പരിശോധനക്കായി ബഗ്ദാദിയുടെ അടിവസ്ത്രങ്ങള്‍ കടത്തിയതും ഇയാളാണെന്ന് എസ്.ഡി.എഫ് മേധാവി ജനറല്‍ മസ്ലൂം ആബ്ദി മാധ്യമങ്ങളോട് സൂചിപ്പിച്ചിരുന്നു. സൈനിക നടപടിയെക്കുറിച്ച് സൂചന ലഭിച്ചിരുന്ന ബഗ്ദാദി താവളങ്ങള്‍ ഉപേക്ഷിച്ച് മറ്റിടങ്ങളിലേക്ക് ചേക്കേറിക്കൊണ്ടിരുന്നു. ഒടുവിലെ ഒളിത്താവളമായ ഇദ്ലിബിലെ വീടിെൻറ നിർമാണത്തിന് മേൽനോട്ടം വഹിച്ചത് യു.എസ് സൈന്യത്തിന് വിവരം നൽകിയയാളായിരുന്നു.
താവളത്തിെൻറ ഒാരോ കോണുകളെക്കുറിച്ചും വിവരം നൽകിയിരുന്നു. അവസാനത്തെ താവളം കണ്ടെത്താനായതോടെയാണ് സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്സിെൻറയും സി.ഐ.എയുടെയും സംയുക്ത ഓപറേഷനിലൂടെ ബഗ്ദാദിയെ വധിക്കാൻ കഴിഞ്ഞത്. വിവരം നൽകിയത് സുന്നി അറബ് വിഭാഗത്തിൽപ്പെട്ടയാളാണെന്നും ഇദ്ദേഹത്തിെൻറ ബന്ധുക്കൾ ഐ.എസ് ആക്രമണത്തിൽ കൊല്ലപ്പെട്ടതാണെന്നും റിപ്പോർട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.