വാഷിങ്ടൺ: തെൻറ തിരക്കഥക്കനുസരിച്ച് കാര്യങ്ങൾ നീങ്ങിയതിൽ യു.എസ് പ്രസിഡൻറ് ഡോണള്‍ഡ് ട്രംപിന് സന്തോഷിക്കാം. വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കുമിടെ ട്രംപ് നാമനിർദേശം ചെയ്ത ബ്രെറ്റ് കവന സുപ്രീംേകാടതി ജഡ്ജിയായി അധികാരേമറ്റു. നവംബറിലെ ഇടക്കാല തെരഞ്ഞെടുപ്പിലും വിജയം ആവർത്തിക്കാമെന്നാണ് ട്രംപിെൻറ കണക്കുകൂട്ടൽ. കവന ജഡ്ജിയായതോടെ സുപ്രീംകോടതിയിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് ആധിപത്യം ലഭിച്ചു.
ലൈംഗികാരോപണം നിലനിൽക്കെയാണ് ബ്രെറ്റ് കവന യു.എസിലെ 114ാമത് സുപ്രീംകോടതി ജഡ്ജിയായി ചുമതലയേറ്റത്. സെനറ്റില്‍ കഷ്ടിച്ച് രണ്ട് വോട്ടിെൻറ ഭൂരിപക്ഷത്തിലാണ് കവനയുടെ നിയമനത്തിന് അംഗീകാരം കിട്ടിയത്. 50 പേർ അനുകൂലിച്ചപ്പോൾ 48 സെനറ്റർമാർ എതിർത്തു. കവന ജഡ്ജിയാകുന്നതിനെതിരെ യു.എസിലുടനീളം വ്യാപക പ്രതിഷേധമുയർന്നിരുന്നു. തുടർന്ന് എഫ്.ബി.െഎ അന്വേഷണത്തിന് ഉത്തരവിടാൻ ട്രംപ് നിർബന്ധിതനായി.
എന്നാൽ, റിപ്പോർട്ട് കവനക്ക് അനുകൂലമായി. കവന ലൈംഗികമായി പീഡിപ്പിച്ചുവെന്നാരോപിച്ച് പാലോ ഓള്‍ട്ടോ സര്‍വകലാശാല അധ്യാപിക ക്രിസ്റ്റീന്‍ ബ്ലാസി ഫോര്‍ഡ് ആണ് ആദ്യം രംഗത്തുവന്നത്. 1983ല്‍ യേല്‍ സര്‍വകലാശാലയില്‍ വിദ്യാര്‍ഥിയായിരുന്നപ്പോൾ പാര്‍ട്ടിക്കിടെ കവന അശ്ലീലപ്രദര്‍ശനം നടത്തിയെന്ന് ഡെബോറോ റാമിരസ് എന്ന സ്ത്രീയും ആരോപിച്ചു. രണ്ടും കവന നിഷേധിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.