ഇന്ത്യൻ വംശജ കുപ്പർട്ടിനോ മേയർ

കാലി​ഫോർണിയ: ചരിത്രത്തിലാദ്യമായി കാലിഫോർണിയയിലെ കുപ്പർട്ടിനോ മേയറായി ഇന്ത്യൻ വംശജ സവിത വൈദ്യനാഥനെ തെരഞ്ഞെടുത്തു. ലോക പ്രശ്​സത ടെക്​നോളജി കമ്പനിയായ ആപ്പിളി​െൻറ ആസ്​ഥാനം സ്​ഥിതി ചെയ്യുന്ന സ്​ഥലമാണ് കാലിഫോർണിയയിലെ​ കുപ്പർട്ടിനോ.

എം.ബി.എ ബിരുദധാരിയായ സവിത കുപ്പേർട്ടിനോയിലെ ഗണിതം അധ്യാപികയാണ്​. ഇതിനൊടപ്പം തന്നെ നഗരത്തിലെ ബാങ്കിലും ജോലി ചെയ്യുന്നുണ്ട്​. കഴിഞ്ഞയാഴ്​ചയാണ്​ അവരെ മേയറായി തെരഞ്ഞെടുത്തത്​.മേയറായിതെരഞ്ഞെടുക്കപ്പെട്ടതിൽ അഭിമാനമുണ്ടെന്ന്​ സവിത പറഞ്ഞു. എനിക്ക്​ വേണ്ടി വോട്ട്​ ചെയ്​ത കുപ്പർട്ടിനോയിലെ ജനങ്ങളോട്​ നന്ദി പറയുന്നതായും സവിത കൂട്ടിച്ചേർത്തു. മേയറായി തെരഞ്ഞെടുക്കപ്പെട്ട ഉടൻ തന്നെ വിദ്യഭ്യാസവുമായി ബന്ധപ്പെട്ട വിഷയത്തിലാണ്​ സവിത തീരുമാന​മെടുത്തത്​.

ഫോബ്​സ്​ മാസികയുടെ കണക്ക്​ പ്രകാരം രാജ്യത്ത്​ വിദ്യഭ്യാസ രംഗത്ത്​ വൻ പുരോഗതി നേടിയ ചെറു നഗരങ്ങളിലൊന്നാണ്​ കുപ്പർട്ടിനോ. ഇൗ നഗരത്തിലെ സ്​കൂളികളെല്ലാം തന്നെ നിലവാരം പുലർത്തുന്നവയാണെന്നും ​മാസിക പറയുന്നുണ്ട്​. 19 വർഷമായി ഇൗ നഗരത്തിലെ താമസക്കാരിയാണ്​ സവിത. നഗരത്തിലെ വിവിധ ജനവിഭാഗങ്ങൾക്കിടയിൽ ഇവർക്ക്​ നിർണായക സ്വാധീനമുണ്ട്​ ഇതാണ്​ തെരഞ്ഞെടുപ്പിൽ സവിതക്ക്​​ ഗുണകരമായത്​.
 

Tags:    
News Summary - Cupertino, city of Apple's headquarters, gets an Indian-American Mayor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.