വാഷിങ്ടൺ: യു.എസ് സുപ്രീംകോടതി ജഡ്ജിയായി ചുമതലയേറ്റ ബ്രെറ്റ് കവനയോടും കുടുംബത്തോടും മാപ്പു ചോദിച്ച് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. സുപ്രീംകോടതി ജഡ്ജി സ്ഥാനത്തേക്ക് നാമനിർദേശം ചെയ്യപ്പെട്ടതിനു ശേഷം കവനക്കെതിരെ ലൈംഗികാരോപണങ്ങൾ ഉയർന്ന സാഹചര്യത്തിലാണിത്.
എത്രത്തോളം വിഷമംപിടിച്ച സാഹചര്യത്തിലൂടെയാണ് കവനയും കുടുംബവും കടന്നുപോയതെന്ന് മനസ്സിലാക്കുന്നു. നല്ല മനസ്സിനുടമകളായ ജഡ്ജിമാരുടെ അന്തസ്സ് വെളിപ്പെടുമെന്നും കള്ളവും ചതിയും നിറഞ്ഞ പ്രചാരണങ്ങളെ അതിജീവിക്കുമെന്നും ട്രംപ് പറഞ്ഞു. ശനിയാഴ്ച സെനറ്റിൽ നടന്ന അന്തിമ വോെട്ടടുപ്പിലാണ് 48 നെതിരെ 50 വോട്ടുകൾക്ക് കവന സുപ്രീകോടതി ജഡ്ജിയായി തെരഞ്ഞെടുക്കപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.