വാഷിങ്ടൺ: മെക്സിക്കൻ അതിർത്തിയിൽ പണിയുന്ന മതിലിന് ഫണ്ട് പാസാക്കിയെടുക്കാൻ കഴിയാത്തതിനെ തുടർന്ന് യു.എസിൽ ഉടലെടുത്ത ഭരണപ്രതിസന്ധി പരിഹരിക്കാൻ ചർച്ചക്കു തയാറെന്ന് പ്രസിഡൻറ് ഡോണൾഡ് ട്രംപ്.
ഡെമോക്രാറ്റിക് നേതാക്കളായ നാൻസി പെലോസിയും ചുക് ഷൂമറും കാര്യങ്ങൾ മനസ്സിലാക്കി ചർച്ചക്കു വന്നാൽ പ്രതിസന്ധി എളുപ്പം പരിഹരിക്കാനാവുമെന്നും ട്രംപ് ഫോക്സ് ന്യൂസിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ഡെമോക്രാറ്റിക് പ്രതിനിധികളുടെ പിടിപ്പുകേടാണ് ഭരണസ്തംഭനത്തിലേക്കു നയിച്ചതെന്ന് പരസ്യമായി പ്രഖ്യാപിക്കുകയായിരുന്നു ട്രംപ് ഇൗ പരാമർശത്തിലൂടെ.
രാഷ്ട്രസുരക്ഷക്ക് അനിവാര്യമായ മതിൽ നിർമാണത്തിന് ഡെമോക്രാറ്റുകൾ തടസ്സം നിൽക്കുന്നതാണ് പ്രതിസന്ധിക്കു കാരണമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഡെമോക്രാറ്റ് നേതാക്കൾ ചർച്ചക്കു തയാറാണോ എന്ന ചോദ്യത്തിന് പ്രതികരിക്കാൻ അദ്ദേഹം തയാറായില്ല. മെക്സിക്കൻ അതിർത്തിയിൽ മതിൽനിർമിക്കുമെന്ന നിലപാട് അണുവിട പിന്നോട്ടില്ലെന്നും ട്രംപ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.