വാഷിങ്ടൺ: മാധ്യമപ്രവർത്തകനെ ആക്രമിച്ച സംഭവത്തിൽ ശിക്ഷിക്കപ്പെട്ട കോൺഗ്രസ് അംഗത്തെ പുകഴ്ത്തി യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ്. യു.എസ് പാർലമെൻറ് അംഗമായ ഗ്രേഗ് ഗെയ്ൻഫാർട് തെന്ന പോലെയാണെന്നാണ് ട്രംപ് പറഞ്ഞത്. സൗദി മാധ്യമപ്രവർത്തകൻ ജമാൽ ഖശോഗിയുടെ തിരോധാനത്തിൽ ഉത്തരം കിട്ടാത്തതിൽ പ്രതിഷേധിച്ച് സംഘടിപ്പിച്ച പരിപാടിയിൽ വെച്ചായിരുന്നു ട്രംപിെൻറ അഭിപ്രായം. കഴിഞ്ഞവർഷം തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ഗാർഡിയൻ റിപ്പോർട്ടർ ബെൻ ജേക്കബിനെ ഗ്രേഗ് ഗെയ്ൻഫോർട് ആക്രമിച്ചത്.
സംഭവത്തിൽ ആറുമാസം തടവിനും പിഴയടക്കാനുമാണ് കോടതി ശിക്ഷിച്ചത്. ഗ്രേഗ് മിടുക്കനായ സാമാജികനും എെൻറ ആളുമാണ്. അദ്ദേഹത്തിന് വോട്ടു ചെയ്യണം. അദ്ദേഹവുമായി ആരും പോരാട്ടത്തിനൊരുങ്ങേണ്ട. എെൻറ സ്വഭാവം തന്നെയാണ് അദ്ദേഹത്തിനുമെന്നായിരുന്നു ഇക്കാര്യത്തിൽ ട്രംപിെൻറ അഭിപ്രായപ്രകടനം. തുടർന്ന് ട്രംപിനെതിെര ഗാർഡിയൻ പത്രത്തിെൻറ യു.എസ് എഡിറ്റർ േജാൺ മൽഹോളണ്ട് രംഗത്തുവന്നു. മാധ്യമപ്രവർത്തകനെ ആക്രമിച്ചവരെ പുകഴ്ത്തുന്ന ട്രംപിെൻറ നടപടി മാധ്യമ സ്വാതന്ത്ര്യം ഉറപ്പാക്കുന്ന അമേരിക്കൻ ഭരണഘടനക്കു നേരായ കടന്നുകയറ്റുമാണെന്ന് അദ്ദേഹം ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.