ട്രംപി​െൻറ മുൻ തെരഞ്ഞെടുപ്പ്​ പ്രചാരണതലവന്​ അഴിമതി കേസിൽ ജയിൽശിക്ഷ

വാഷിങ്​ടൺ: യു.എസ്​ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപി​​​െൻറ മുൻ തെരഞ്ഞെടുപ്പ്​ പ്രചാരണതലവൻ പോൾ മാനാഫോർട്ടിന്​ 47 മാ സം ജയിൽ ശിക്ഷ. അഴിമതി, ബാങ്ക്​ തട്ടിപ്പ്​ കേസുമായി ബന്ധപ്പെട്ടാണ്​ ശിക്ഷ. യു.എസ്​ തെരഞ്ഞെടുപ്പിലെ റഷ്യൻ ഇടപ്പെ ടലിനെ സംബന്ധിച്ച റിപ്പോർട്ട്​ പുറത്ത്​ വരാനിരിക്കെയാണ്​ ​പോളിന്​ ജയിൽശിക്ഷ ലഭിച്ചിരിക്കുന്നത്​.

ഉക്രൈനിൽ നിന്ന്​ കൺസൾട്ടിങ്ങി​​​െൻറ ഭാഗമായി ലഭിച്ച വൻ തുകയുടെ വിവരം മറച്ചുവെച്ചതിനാണ്​ മാനഫോർട്ടിനെതിരെ കേസ്​ നില നിൽക്കുന്നത്​. വാഷിങ്​ടണിൽ അടു​ത്ത ആഴ്​ച പോൾ മാനാഫോർട്ടിനെതിരായ മറ്റൊരു കേസിൽ കൂടി വിധി വരുന്നുണ്ട്​​. പരമാവധി 10 വർഷം വരെ തടവ്​ ശിക്ഷ ലഭിക്കാവുന്ന കേസാണിത്​.

ഉക്രൈനിൽ നിന്ന്​ ലഭിച്ച ഏകദേശം 55 മില്യൺ ഡോളർ വിദേശരാജ്യങ്ങളിലെ അക്കൗണ്ടുകളിൽ മാനാഫോർട്ട്​ അനധികൃതമായി സൂക്ഷിച്ചിട്ടുണ്ടെന്ന പ്രോസിക്യൂഷൻ കേസിലാണ്​​ അദ്ദേഹത്തിന്​ 47 മാസം തടവ്​ ശിക്ഷ ലഭിച്ചത്​​.

Tags:    
News Summary - Donald Trump's Former Campaign Chief Paul Manafort Jailed For 47 Months-World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.