ജോർജ് ഫ്ലോ​യ്​​ഡ് നല്ല മനുഷ്യൻ; നീതി ലഭിക്കണമെന്ന് ഭാര്യ റോക്സി VIDEO

വാ​ഷി​ങ്​​ട​ൺ: മി​നി​യ​പൊ​ളി​സ്​ പൊ​ലീ​സ്​ ക​ഴു​ത്ത്​ ഞെ​രി​ച്ച് കൊലപ്പെടുത്തിയ ക​റു​ത്ത ​വ​ർ​ഗ​ക്കാ​ര​ൻ ജോ​ർ​ജ്​ ഫ്ലോ​യ്​​ഡിന് നീതി ലഭിക്കണമെന്ന് ഭാര്യ റോക്സി വാഷിങ്ടൺ. ജോർജ് നല്ല മനുഷ്യനും നല്ല പിതാവുമായിരുന്നുവെന്നും റോക്സി പറഞ്ഞു. 

അദ്ദേഹം ഞങ്ങളെ പരിപാലിച്ചു. ഞങ്ങൾക്ക് എല്ലാം നൽകി. ഞങ്ങൾക്കായി ജീവിക്കുകയും ജോലി ചെയ്യുകയും ചെയ്തെന്നും റോക്സി ഒാർമിച്ചു. 

മകളുടെ വളർച്ച കാണാതെയാണ് ജോർജ് വിടപറഞ്ഞത്. ഒരു പ്രശ്‌നമുണ്ടെങ്കിൽ അവൾക്ക് അച്ഛനെ ആവശ്യമുണ്ടെങ്കിൽ, ഇനി അതില്ലെന്നും റോക്സി പറഞ്ഞു. 

മി​നി​യ​പൊ​ളി​സ്​ സിറ്റി ഹാളിൽ നടത്തിയ വാർത്താസമ്മേളനത്തിൽ കണ്ണീരോടെയാണ് ഭാർത്താവ് ജോർജിനെ കുറിച്ച് റോക്സി പറഞ്ഞത്. 

മി​നി​യ​പൊ​ളി​സ്​ പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​ൻ ബ​ലം പ്ര​യോ​ഗി​ച്ച്​ ക​ഴു​ത്ത്​ ഞെ​രി​ച്ചതിനെ തുടർന്ന് ക​റു​ത്ത ​വ​ർ​ഗ​ക്കാ​ര​ൻ ജോ​ർ​ജ്​ ഫ്ലോ​യ്​​ഡ് മരിച്ച സംഭവത്തിൽ അമേരിക്കയിൽ പ്രതിഷേധം ആളിപ്പടരുകയാണ്.

Full View
Tags:    
News Summary - I want justice for him; George Floyd's wife Roxie Washington -World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.