വാഷിങ്ടൺ: യു.എസ്- മെക്സിക്കോ അതിർത്തിയിൽ മതിൽ പണിയുമെന്ന് പ്രസിഡൻറ് ഡൊണാൾഡ് ട്രംപ്. രാജ്യത്തെ അഭിസം ബോധന ചെയ്ത് ട്രംപ് നടത്തിയ വാർഷിക പ്രസംഗത്തിലാണ് മതിൽ പണിയുമെന്ന് ആവർത്തിച്ചത്.
ജനപ്രതിനിധി സഭയി ലെ പല സാമാജികരും നേരത്തെ അതിർത്തി മതിലിനെ പിന്തുണച്ചിരുന്നു. അന്ന് അത് നടന്നില്ല. ഇപ്പോൾ താൻ അത് പൂർത്തിയാക്കിത്തരാം -ട്രംപ് പറഞ്ഞു. മതിലിനു ഫണ്ട് കെണ്ടത്തുന്ന കാര്യത്തിൽ ഫെബ്രുവരി 15ന് മുമ്പാകെ ഡെമോക്രാറ്റുകളും റിപ്പബ്ലിക്കൻസും രമ്യതയിലെത്തണം. രാജ്യത്തെ ഒരു പൗരെൻറ ജീവൻകൂടി അനധികൃത കുടിയേറ്റക്കാർ മൂലം ഇല്ലാതാകരുത്. അതിന് മതിൽ ആവശ്യമാണെന്നും ട്രംപ് കൂട്ടിച്ചേർത്തു.
അതിർത്തി മതിൽ പണിയുന്നത് അനധികൃത കുടിയേറ്റവും മയക്കുമരുന്ന് കള്ളക്കടത്തും തടയുന്നതിന് അത്യാന്താപേക്ഷിതമാണെന്നാണ് ട്രംപിെൻറ വാദം. രാജ്യം നേടിരുന്ന ഗുരുതര പ്രതിസന്ധിയാണ് അനധികൃത കുടിയേറ്റമെന്ന് ട്രംപ് പ്രസംഗത്തിൽ വിശേഷിപ്പിച്ചു.
മെക്സിക്കൻ മതിലിെൻറ പേരിലാണ് രാജ്യം ദിവസങ്ങൾ നീണ്ട ഭരണസ്തംഭനത്തിലായത്. മതിലിന് ഫണ്ട് അനുവദിക്കണമെന്ന ആവശ്യം അവസാനിപ്പിച്ച ശേഷമാണ് അമേരിക്കയിലെ ഭരണസ്തംഭനം നീങ്ങിയത്. പുതുവർഷത്തിൽ പ്രസിഡൻറ് രാജ്യത്തെ അഭിസംബോധന ചെയ്യുന്നത് ഭരണസ്തംഭനം നീങ്ങിയ ശേഷം മതിയെന്നായിരുന്നു ജനപ്രതിനിധി സഭ തീരുമാനിച്ചിരുന്നത്. അങ്ങനെ മതിലെന്ന ആവശ്യം ഉപേക്ഷിച്ച് ബജറ്റ് അംഗീകരിച്ച് ഭരണസ്തംഭനം ഒഴിവാക്കിയ ശേഷമാണ് ട്രംപിെൻറ പ്രസംഗം നടന്നത്. ഇൗ പ്രസംഗത്തിലും മതിൽ വേണമെന്നാണ് ട്രംപ് ആവർത്തിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.