വാഷിങ്ടൺ: അമേരിക്കൻ പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ്, ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവർ തമ്മിൽ പെൻറഗണിൽ നടന്ന കൂടിക്കാഴ്ചയിൽ പാകിസ്താനും അഫ്ഗാനിസ്താനും ചൈനയും വിഷയമായതായി യു.എസ് പ്രതിരോധ വക്താവ്. പാകിസ്താനിലെ ഭീകരതാവളങ്ങൾ, ചൈനയുടെ ആക്രമണോത്സുക നിലപാട്, അഫ്ഗാനിസ്താെൻറ ഇപ്പോഴെത്ത അവസ്ഥ എന്നിവയിലൂന്നിയാണ് ചർച്ച പുരോഗമിച്ചത്.
മാറ്റിസ് ഡിഫൻസ് സെക്രട്ടറിയായശേഷം ഇന്ത്യയിലെ ഉന്നത ഉദ്യോഗസ്ഥനുമായി നടക്കുന്ന ആദ്യ കൂടിക്കാഴ്ചയാണിതെന്നും ഉത്തര കൊറിയയുമായി അടുപ്പം പുലർത്തുന്നതിനാൽ ചൈന അമേരിക്കക്ക് പ്രധാന വിഷയമാണെന്നും പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത യു.എസ് വക്താവ് പറഞ്ഞു. ഡോവലാണ് മാറ്റിസിനേക്കാൾ കൂടുതൽ സംസാരിച്ചത്.
അഫ്ഗാനിസ്താെൻറ വികസനത്തിന് ഇന്ത്യ നൽകുന്ന സഹായങ്ങളെ അമേരിക്കൻ ഭരണകൂടം തുടർച്ചയായി അഭിനന്ദിച്ചിട്ടുണ്ട്. പാകിസ്താെൻറ ഭീകരവിരുദ്ധ നിലപാട്, ആണവായുധ കൈകാര്യം എന്നിവയിൽ അമേരിക്ക ആശങ്കാകുലരാണ്. ഇന്ത്യയോട് വളരെ അനുഭാവപൂർണമായ നിലപാടാണ് പ്രതിരോധ സെക്രട്ടറിക്കുള്ളതെന്നും യു.എസ് വക്താവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.