വാഷിങ്ടൺ: യു.എസിലെ ടെക്സസിലെ വസതിയിൽ ഇന്ത്യൻവംശജരായ ദമ്പതികളെ മരിച്ച നിലയ ിൽ കണ്ടെത്തി. ശ്രീനിവാസ് നകിരെകാന്തി(51), ശാന്തി നകിരെകാന്തി(46)എന്നിവരാണ് കൊല്ലപ്പെട്ടത്. ഭാര്യയെ വെടിവെച്ചു കൊലപ്പെടുത്തിയ ശേഷം ശ്രീനിവാസ് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ശാന്തിയുടെ ശിരസ്സിൽ വെടിയുണ്ട തുളച്ചുകയറിയതിെൻറ പാടുണ്ട്. വീട്ടിലെ കിടപ്പുമുറിയിലാണ് ശ്രീനിവാസെൻറ മൃതദേഹം കണ്ടെത്തിയത്. വെടിവെപ്പു നടക്കുേമ്പാൾ 16 വയസ്സുള്ള ഇവരുടെ മകൾ വീട്ടിൽ കിടന്നുറങ്ങുന്നുണ്ടായിരുന്നു. ദമ്പതികൾക്ക് 21 വയസ്സുള്ള മകനുമുണ്ട്.
ഗാർഹിക പീഡനം നടന്നതായി തെളിവുകളൊന്നും ലഭിച്ചിട്ടില്ല. ഹൂസ്റ്റണിലെ എനർജി കമ്പനി മേധാവിയായിരുന്നു ശ്രീനിവാസ്. ശാന്തി കമ്പ്യൂട്ടർ പ്രോഗ്രാമറും. സംഭവത്തെ കുറിച്ച് പൊലീസ് അന്വേഷണം തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.