വാഷിങ്ടൺ: ഇറാഖ് പ്രസിഡൻറായിരുന്ന സദ്ദാം ഹുസൈനെ തൂക്കിലേറ്റിയപ്പോൾ അദ്ദേഹത്തിെൻറ കാവലിന് നിർത്തിയ യു.എസ് സൈനികർ കരഞ്ഞതായി വെളിപ്പെടുത്തൽ. ജയിലിൽ സദ്ദാമിെൻറ സുരക്ഷക്കായി നിയമിച്ചിരുന്ന ഒരു അമേരിക്കൻ സൈനികനാണ് ‘ദ പ്രിസനർ ഇൻ ഹിസ് പാലസ്’ എന്ന പുസ്തകത്തിൽ വെളിപ്പെടുത്തൽ നടത്തിയത്.
‘ദ പ്രിസനർ ഇൻ ഹിസ് പാലസ്’ പുസ്തകം
വിൽ ബാർഡൻവെപെർ എന്ന സൈനികനാണ് വെളിപ്പെടുത്തൽ നടത്തിയത്. മറ്റു 11 സഹപ്രവർത്തകർക്കൊപ്പമാണ് ഇദ്ദേഹം സദ്ദാമിെൻറ ജയിൽ കാവലിന് നിയമിക്കപ്പെട്ടത്. വളരെ സൗഹാർദത്തിലാണ് സദ്ദാം സംസാരിച്ചിരുന്നതെന്നും ഇവർ അദ്ദേഹത്തെ ‘ഗ്രാൻഡ്പാ’ എന്നായിരുന്നു വിളിച്ചിരുന്നതെന്നും പുസ്കത്തിൽ പറയുന്നു. തൂക്കിലേറ്റിയപ്പോൾ തങ്ങളോട് ഏറ്റവും അടുത്തൊരാളെ ഞങ്ങൾ കൊല്ലുന്നത് പോലെയാണ് അനുഭവപ്പെട്ടത്. ഞങ്ങളെല്ലാവരും ഇൗ സന്ദർഭത്തിൽ കരഞ്ഞു -സൈനികൻ ആ ദിവസത്തെ ഒാർത്തെടുത്തു. തെൻറ ഭരണകാലത്തെക്കുറിച്ചും ജീവിതാനുഭവങ്ങളും സദ്ദാം ജയിലിൽ പങ്കുവെക്കുമായിരുന്നെന്നും ഇത് ഇവർ കേട്ടിരുന്നുവെന്നും അദ്ദേഹം പറയുന്നു.
പൂന്തോട്ടനിർമാണം ഇഷ്ടപ്പെട്ടിരുന്ന സദ്ദാം സിഗരറ്റുകളെ സ്നേഹിച്ചിരുന്നതായും പുസ്തകത്തിലുണ്ട്. ശരിയായരീതിയിൽ സിഗരറ്റ് വലിക്കാൻ തന്നെ പഠിപ്പിച്ചത് ഫിദൽ കാസ്ട്രോയായിരുന്നെന്ന് സദ്ദാം ഇവരോട് പറഞ്ഞിരുന്നുവെത്ര. 2006 ഡിസംബർ 30നാണ് സദ്ദാമിനെ തൂക്കിലേറ്റിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.