ലാസ് വേഗസ്: അമേരിക്കയെ നടുക്കിയ ലാസ് വേഗസ് വെടിവെപ്പിെൻറ കാരണം കണ്ടെത്താനാകാതെ പൊലീസ്. ആക്രമണത്തിന് െഎ.എസ് ഭീകരസംഘവുമായി ബന്ധമില്ലെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. പ്രതിക്ക് മനോരോഗമുണ്ടെന്നും അന്വേഷണസംഘത്തിെല ചിലർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ, ഇക്കാര്യവും സ്ഥിരീകരിച്ചിട്ടില്ല. പ്രതി സ്റ്റീഫൻ ക്രെയ്ഗ് പാഡകിെൻറ ഹോട്ടൽ മുറിയിൽ നിന്ന് 42 തോക്കുകൾ കണ്ടെടുത്തു. നവേദയി ലെ വസതിയിൽനിന്ന് നിരവധി ആയുധങ്ങളും വെടിയുണ്ടകളും കണ്ടെടുത്തു. വെടിവെപ്പിൽ മരിച്ചവരുടെ എണ്ണം 59 ആയി.
പാഡക് ആഡംബരപ്രിയൻ
സ്റ്റീഫൻ പാഡക് കടുത്ത ചൂതുകളിക്കാരനായിരുന്നുവെന്ന് റിപ്പോർട്ട്. പ്രഫഷനൽ ചൂതാട്ടക്കാരൻ എന്നാണ് ഇൗ 64കാരൻ അറിയപ്പെട്ടത്. ടെക്സസിൽ റിയൽ എസ്റ്റേറ്റ് കച്ചവടമായിരുന്നുവെന്നും വിവരമുണ്ട്. രണ്ടു സിംഗിൾ എൻജിൻ വിമാനങ്ങൾ സ്വന്തമായുള്ള ഇയാൾക്ക് പൈലറ്റ് ലൈസൻസുമുണ്ട്. എന്നാൽ, ആക്രമണത്തിെൻറ ലക്ഷ്യം എന്താണെന്ന് അറിയില്ല. നൊവാഡക്കടുത്ത് മെസ്ക്വിറ്റിലേക്ക് 2015ലാണ് ഇയാൾ താമസം മാറിയത്. ഫ്ലോറിഡയിൽനിന്ന് മെസ്ക്വിറ്റിലേക്കു വന്നതുതന്നെ ചൂതുകളിക്കാരുടെ കേന്ദ്രമായതിനാലായിരുന്നു.
ആഡംബരജീവിതം നയിച്ചിരുന്ന പാഡക് രണ്ടു തവണ വിവാഹം കഴിച്ചെങ്കിലും ബന്ധം വേർപെടുത്തുകയായിരുന്നു. വിശ്രമജീവിതം നയിക്കുന്ന അക്കൗണ്ടൻറ് എന്നാണ് ഇയാൾ സ്വയം പരിചയപ്പെടുത്താറുള്ളത്. ഒരിക്കൽപോലും കടുത്ത മതവിശ്വാസമോ രാഷ്ട്രീയ അഭിപ്രായങ്ങളോ പ്രകടിപ്പിച്ചിരുന്നില്ലെന്ന് ബന്ധുക്കൾ പറയുന്നു. പാഡകിെൻറ പിതാവ് പാട്രിക് ബെഞ്ചമിൻ പാഡക് ബാങ്ക് കൊള്ളക്കാരനായിരുന്നുവത്രെ.1970കളിൽ പൊലീസിനെ ഏറെ കബളിപ്പിച്ച ഇയാൾ ഒരിക്കൽ ജയിൽചാടിയതിനെത്തുടർന്ന് എഫ്.ബി.ഐയുടെ പിടികിട്ടാപ്പുള്ളികളുടെ പട്ടികയിലും ഇടംപിടിച്ചിരുന്നു. ബാങ്ക്കവർച്ചക്കേസിൽ 20 വർഷത്തെ തടവിനാണ് ബെഞ്ചമിൻ ശിക്ഷിക്കപ്പെട്ടത്. വിഡിയോ ഗെയിം കളിക്കുന്ന സമ്പന്നനെന്നാണ് സഹോദരൻ എറിക് പാഡകിനെ വിശേഷിപ്പിച്ചത്.
കോളജ് വിദ്യാഭ്യാസം പൂർത്തിയാക്കിയ പാഡക് 1985 മുതൽ 1988 വരെ ഒരു കമ്പനിയിൽ ജോലിനോക്കിയിരുന്നു. ആഡംബര കപ്പലുകളിലെ ചൂതാട്ടകേന്ദ്രങ്ങളിലും നിത്യസന്ദർശകനായിരുന്നു സ്റ്റീഫൻ. പാഡകിന് മൂന്നു സഹോദരന്മാരാണ്. എന്നാൽ, ആർക്കും തമ്മിൽ വലിയ അടുപ്പമില്ല. ‘‘ഒന്നും എനിക്ക് പറയാനില്ല. ഇത്രയധികം ആളുകളെ എെൻറ സഹോദരൻ വെടിവെച്ചുകൊലപ്പെടുത്തി. ഞങ്ങളെ വെടിവെച്ചുെകാല്ലുന്നതിനു തുല്യമാണിത്- സഹോദരെൻറ വാക്കുകൾ. വലിയ ഞെട്ടലോടെയാണ് ഇൗ വാർത്ത കേട്ടത്. ഒരാഴ്ച മുമ്പ് ഫ്ലോറിഡയിൽ ഇർമ ചുഴലിക്കാറ്റ് ആഞ്ഞടിച്ചതിനു പിന്നാലെ സ്റ്റീഫൻ അവിടെയുള്ള അമ്മയെ ഫോണിൽ വിളിച്ചിരുന്നു. തനിക്കും മെസേജ് അയച്ചിരുന്നതായി സഹോദരൻ പറയുന്നു. അതായിരുന്നു ഇരുവരും തമ്മിലുള്ള അവസാന ആശയവിനിമയം.
കഴിഞ്ഞവർഷം മെസ്ക്വിറ്റിലെ കടയിൽനിന്ന് മൂന്നു തോക്കുകൾ വാങ്ങിയതായി തെളിഞ്ഞിട്ടുണ്ട്. എല്ലാം നിയമാനുസൃതമായാണ് ചെയ്തത്. കാലിഫോർണിയയിൽ താമസിക്കുമ്പോഴാണ് ഏറെ തോക്കുകൾ വാങ്ങിക്കൂട്ടിയത്. പക്ഷേ, യന്ത്രത്തോക്കുകൾ സ്റ്റീഫെൻറ ൈകയിലുള്ളതായി അറിവില്ലെന്ന് സഹോദരൻ പറയുന്നു. ഇയാളുടെ പേരിൽ പൊലീസ് കേസുകളൊന്നുമില്ല. ആകെയുള്ളത് ട്രാഫിക് നിയമലംഘനക്കുറ്റം മാത്രം. ഒരിക്കൽപോലും ആക്രമണസ്വഭാവം കാണിച്ചിരുന്നില്ല. വെടിവെപ്പിനു മുന്നോടിയായി മാൻഡലെ ബേ കാസിനോയിൽ മുറിയെടുക്കുമ്പോൾ ഏഷ്യൻ വംശജ മേരിലോ ഡാൻലിയും ഇയാൾക്കൊപ്പമുണ്ടായിരുന്നു. ചൂതാട്ടകേന്ദ്രത്തിലെ ജീവനക്കാരിയാണെന്നായിരുന്നു ഇവർ പറഞ്ഞിരുന്നത്. മെസ്ക്വിറ്റിലെ വീട്ടിൽ ഇവർ സ്റ്റീഫനൊപ്പം താമസിക്കുകയും ചെയ്തിരുന്നു.
ടെക്സസില് ഹണ്ടിങ് ലൈസൻസ് ഉള്ള വ്യക്തിയായിരുന്നു സ്റ്റീഫൻ. അതിനാൽത്തന്നെ ഒട്ടേറെ തോക്കുകളും വിലയ്ക്കുവാങ്ങുന്ന പതിവുണ്ടായിരുന്നു. ജനൽച്ചില്ലുകൾ ചുറ്റികപോലുള്ള ഉപകരണംകൊണ്ട് തകർത്താണ് വെടിവെപ്പ് നടത്തിയിരിക്കുന്നത്. ഇത്രയേറെ വിവരങ്ങളുണ്ടായിട്ടും പാഡകിെന കുറിച്ച് അറിയില്ലെന്നാണ് മെസ്ക്വിറ്റ് പൊലീസ് പറയുന്നത്. അവിടെ ഒരൊറ്റ കേസു പോലുമില്ല. അയൽവാസികൾക്കും സ്റ്റീഫനെപ്പറ്റി നല്ല അഭിപ്രായം. അതിനാൽത്തന്നെ വെടിവെപ്പിലേക്ക് നയിച്ചതിനു പിന്നിലെ പ്രകോപനം എന്താണെന്നും പൊലീസിന് തിരിച്ചറിയാനാകുന്നുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.