വാഷിങ്ടൺ: ഉപഗ്രഹ വേധ മിസൈൽ പരീക്ഷണങ്ങൾ നടത്തുേമ്പാൾ ബഹിരാകാശ മാലിന്യങ്ങളെ കുറിച്ചു രാജ്യങ്ങൾ ബോധവാൻമാരാ യിരിക്കണമെന്ന് യു.എസ് ആക്ടിങ് പ്രതിരോധ സെക്രട്ടറി പാട്രിക് ഷനാഹൻ. ഇത്തരം പരീക്ഷണങ്ങൾ മൂലമുണ്ടാകുന്ന മാ ലിന്യങ്ങൾ കൊണ്ട് ബഹിരാകാശം കുത്തഴിഞ്ഞ അവസ്ഥയിലാക്കും. അത് എല്ലാവരും ഓർക്കേണ്ടതാണ്. ഇന്ത്യയുടെ ഉപഗ്രഹവേധ മിസൈൽ പരീക്ഷണത്തിൻെറ അനന്തര ഫലങ്ങൾ സംബന്ധിച്ച് യു.എസ് പഠിച്ചുകൊണ്ടിരിക്കുകയാണെന്നും പാട്രിക് പറഞ്ഞു.
നാമെല്ലാം ജീവിക്കുന്നത് ബഹിരാകാശത്താണ്. അതുകൊണ്ട് അവിടം കുത്തഴിഞ്ഞതാക്കരുത്. ബഹിരാകാശം നമുക്ക് ബിസിനസ് നടത്താവുന്ന സ്ഥലമാകണം. ജനങ്ങൾക്ക് പ്രവർത്തന സ്വാതന്ത്ര്യമുള്ള ഇടമാകണം ബഹിരാകാശമെന്നും പാട്രിക് കൂട്ടിച്ചേർത്തു.
അതേസമയം, മിഷൻ ശക്തി പരീക്ഷണം മൂലം ബഹിരാകാശ മാലിന്യ ഉണ്ടാകുമെന്ന സാധ്യതയെ വിദേശകാര്യ മന്ത്രാലയം തള്ളിക്കളഞ്ഞിരുന്നു. എല്ലാ മാലിന്യങ്ങളും പൂർണമായും നശിച്ച് ആഴ്ചകൾക്കുള്ളിൽ ഭൂമിയിലേക്ക് പതിക്കുമെന്നാണ് വിദേശകാര്യ മന്ത്രാലയത്തിൻെറ വാദം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.