ന്യൂയോർക്: ഇൗ നൂറ്റാണ്ടിെൻറ അവസാനത്തോടെ വലിയൊരു ദുരന്തം ഭൂമിയെ കാത്തിരിക്കുന്നുവെന്ന മുന്നറിയിപ്പുമായി ഒരു പറ്റം ശാസ്ത്രജ്ഞർ. ആഗോള താപനത്തിെൻറ ഫലമായി കൂറ്റൻ മഞ്ഞുപാളികൾ ഉരുകുന്നതുമൂലം സമുദ്രം കരയിലേക്ക് കയറിക്കൊണ്ടിരിക്കുകയാണെന്നും 2100ഒാടെ സമുദ്രനിരപ്പ് ഒന്നര മീറ്റർ വർധിച്ച് വലിയൊരു കരഭാഗത്തെ വിഴുങ്ങുമെന്നും എർത്ത് ഫ്യൂച്ചർ ജേണൽ പുറത്തുവിട്ട പഠനം പറയുന്നു. 15.3 കോടി മനുഷ്യരുടെ ആവാസവ്യവസഥയെ പാടെ തകർക്കുന്നതായിരിക്കും ഇൗ വൻ ‘വേലിയേറ്റം’.
വരും വർഷങ്ങളിൽ അൻറാർട്ടിക്കയിലെ കൂറ്റൻ മഞ്ഞുപാളികൾ കൂട്ടിയിടിക്കുമെന്നും അതുമൂലം സമുദ്രജലം വൻതോതിൽ ഉയരുമെന്നും ഇത് പ്രവചനാതീതമായ ദുരന്തങ്ങളിലേക്ക് മനുഷ്യവാസ മേഖലകളെ തള്ളിവിടുമെന്നും ശാസ്ത്രലോകം പ്രവചിക്കുന്നു. റഡ്ജർസ്, പ്രിൻസ്റ്റൺ, ഹാർവഡ് തുടങ്ങിയ സർവകലാശാലകളിലെ ഗവേഷകരാണ് പുതിയ പഠനത്തിന് നേതൃത്വം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.