ട്രംപ് കൈ പിടിക്കാൻ ശ്രമിച്ചു; തട്ടിമാറ്റി മെലാനിയ VIDEO

തെ​ൽ അ​വീ​വ്: ആദ്യ ഇസ്രായേൽ സന്ദർശനത്തിൽ തന്നെ അമേരിക്കൻ പ്രസിഡന്‍റ് ഡോ​ണ​ൾ​ഡ് ട്രംപിനും പ്രഥമ വനിത മെലാനിയക്കും കല്ലുകടി. ഭാര്യ മെലാനിയയുടെ കൈപിടിച്ചു നടക്കാൻ ട്രംപ് നടത്തിയ ശ്രമം മെലാനിയ നിരസിച്ച സംഭവമാണ് വാർത്തകളിൽ ഇടംപിടിച്ചത്. കിട്ടിയ അവസരം മുതലാക്കി രാജ്യാന്തര മാധ്യമങ്ങൾ വാർത്ത പടച്ചതോടെ സാമൂഹിക മാധ്യമങ്ങളിൽ ചിത്രങ്ങളും ദൃശ്യങ്ങളും വൈറലായി.  

ഇസ്രായേൽ തലസ്ഥാനമായ തെ​ൽ അ​വീ​വി​ലെ ബെ​ൻ ഗൂ​റി​യ​ൻ വി​മാ​ന​ത്താ​വ​ള​ത്തി​ലാണ് ട്രംപും മെലാനിയയും ഉന്നത ഉദ്യോഗസ്ഥരും പ്രഥമ സന്ദർശനത്തിനായി വിമാനമിറങ്ങിയത്. വിമാനത്തിന് സമീപത്തെത്തി സ്വീകരിച്ച ഇസ്രായേൽ ഭരണാധികാരികൾ ചുവന്ന പരവതാനിയിലൂടെ ട്രംപിനെയും മെലാനിയയെയും ആനയിച്ചു. പരവതാനിയിലൂടെ നടന്നു നീങ്ങുമ്പോൾ മെലാനിയയുടെ കൈ പിടിക്കാൻ ട്രംപ് ശ്രമിച്ചെങ്കിൽ താൽപര്യം കാണിക്കാതെ മെലാനിയ തട്ടിമാറ്റി. എന്നാൽ, ഇസ്രായേൽ പ്രധാനമന്ത്രി നെ​ത​ന്യാ​ഹു പ​ത്​​നി സാ​റയുടെ കൈപിടിച്ചാണ് നടന്നത്. 

ട്രംപ്-മെലാനിയ ദമ്പതികൾക്കിടയിലെ അസ്വാരസ്യം രാജ്യാന്തര മാധ്യമങ്ങൾ നേരത്തെയും വാർത്തയാക്കിയിരുന്നു. പൊതുവിഷയങ്ങൾ കൈകാര്യം ചെയ്യുന്നതിനും ആളുകളെ അഭിമുഖീകരിക്കുന്നതിനും മുൻ പ്രസിഡന്‍റ് ബറാക് ഒബാമയും മിഷേലും സ്വീകരിക്കുന്ന രസതന്ത്രമാണ് വിമർശകർ ഉദാഹരണമായി ചൂണ്ടിക്കാട്ടിയത്. 

യു.എസ് പ്രസിഡന്‍റിനും പത്നിക്കും വൻ വരവേൽപ്പാണ് ഇസ്രായേൽ ഭരണാധികാരികൾ ൽകിയത്. ഇവരെ സ്വീകരിക്കാൻ ഇ​സ്രാ​യേ​ൽ പ്ര​സി​ഡ​ൻ​റ്​ റി​വ്​​ലി​ൻ, പ്ര​ധാ​ന​മ​ന്ത്രി ബെഞ്ചമിൻ നെ​ത​ന്യാ​ഹു, പ​ത്​​നി സാ​റ എ​ന്നി​വ​ർ​ക്കൊ​പ്പം മ​ന്ത്രി​സ​ഭാം​ഗ​ങ്ങ​ളും എ​ത്തിയിരുന്നു. ചി​ല മ​ന്ത്രി​മാ​ർ എ​ത്തി​ല്ലെ​ന്ന സൂ​ച​ന​യെ തു​ട​ർ​ന്ന്​ പ്ര​ധാ​ന​മ​ന്ത്രി അ​ടി​യ​ന്ത​ര ഉ​ത്ത​ര​വി​റ​ക്കി​യാ​ണ്​ വിമാനത്താവളത്തിലെ സ്വീ​ക​ര​ണം കൊ​ഴു​പ്പി​ച്ച​ത്. 

Full View
Tags:    
News Summary - Melania Trump Slaps Off US President donald trump's Hand in israel visit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.