വാഷിങ്ടൺ: റഷ്യയുമായുള്ള ആണവായുധ കരാറിൽ നിന്ന് അമേരിക്ക പിൻമാറുന്നു. പ്രസിഡൻറ് ഡോണൾഡ് ട്രംപാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. 1987ലെ െഎ.എൻ.എഫ് കരാർ റഷ്യ ലംഘിച്ചുവെന്നും ഇതിനാൽ പിൻമാറുകയാണെന്ന് ട്രംപ് മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
കരാർ പ്രകാരം 500 മുതൽ 5,500 കിലോ മീറ്റർ വരെ പ്രഹര ശേഷിയുള്ള മധ്യദൂര മിസൈലുകളുടെ ഉപയോഗം നിരോധിച്ചിരുന്നു. ഇത് റഷ്യ ലംഘിച്ചുവെന്ന് ആരോപിച്ചാണ് ട്രംപിെൻറ പിൻമാറ്റം. കരാറിൽ നിന്ന് പുറത്ത് പോയാലും വൻ തോതിൽ ആയുധങ്ങൾ നിർമിക്കാൻ റഷ്യയെ അനുവദിക്കില്ലെന്ന് ട്രംപ് വ്യക്തമാക്കിയിട്ടുണ്ട്. റഷ്യയുടെ ഭാഗത്ത് നിന്ന് പലതവണ കരാർ ലംഘനമുണ്ടായിട്ടും എന്തുകൊണ്ടാണ് ഒബാമ ഇതിൽ നിന്ന് പിൻമാറാതിരുന്നതെന്നും ട്രംപ് ചോദിച്ചു.
2014ൽ റഷ്യ െഎ.എൻ.എഫ് കരാർ ലംഘിച്ചുവെന്ന് ആരോപിച്ച് ബരാക് ഒബാമ രംഗത്തെത്തിയിരുന്നു. എന്നാൽ, യുറോപ്യൻ യൂനിയെൻറ കടുത്ത സമ്മർദ്ദം മൂലം കരാറിൽ നിന്ന് പിൻമാറിയിരുന്നില്ല. അതേ സമയം, എകലോകക്രമം സൃഷ്ടിക്കാനാണ് അമേരിക്കയുടെ ശ്രമമെന്ന് റഷ്യ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.