വാഷിങ്ടൺ: യൂറോപ്യന്‍ യൂണിയനെതിരെ ആഞ്ഞടിച്ച് അമേരിക്കന്‍ പ്രസിഡൻറ് ഡോണള്‍ഡ് ട്രംപ്. അമേരിക്കയുടെ ഏറ്റവും വലിയ ശത്രുവാണ് യൂറോപ്യന്‍ യൂണിയനെന്ന് ട്രംപ് പറഞ്ഞു. ചൈനയും, റഷ്യയും ഒരേസമയം അമേരിക്കയുടെ ശത്രുക്കളും എതിരാളികളുമാണെന്നും ട്രംപ് സി.ബി.എസ് ന്യൂസിന് അനുവദിച്ച അഭിമുഖത്തിൽ പറഞ്ഞു.
അമേരിക്കയുടെ ഏറ്റവും വലിയ എതിരാളിയും ശത്രുവും ആരാണെന്ന മാധ്യമപ്രവര്‍ത്തകെൻറ ചോദ്യത്തിനായിരുന്നു ട്രംപിെൻറ മറുപടി. ശത്രുക്കൾ ഒരുപാടുണ്ട്. റഷ്യയും ചൈനയും അതില്‍ ഉള്‍പ്പെടുന്നു. എന്നാല്‍ അമേരിക്കയുടെ ഏറ്റവും വലിയ ശത്രു യൂറോപ്യന്‍ യൂണിയനാെണന്നായിരുന്നു ട്രംപിെൻറ മറുപടി.
വ്യാപാര വിഷയത്തില്‍ യൂറോപ്യന്‍ യൂണിയെൻറ നിലപാടുകളൊന്നും അമേരിക്കക്ക് ഗുണകരമാകുന്നതായിരുന്നില്ല. അതിൽ യൂണിയെൻറ നിലപാട് അംഗീകരിക്കാനാകുന്നതല്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. അതേസമയം ട്രംപിെൻറ പ്രസ്താവനയെ തള്ളി യൂറോപ്യന്‍ യൂണിയന്‍ കൗണ്‍സില്‍ പ്രസിഡൻറ് ഡൊണാൾഡ് ടസ്ക് രംഗത്തെത്തി. വാര്‍ത്ത അടിസ്ഥാനരഹിതമാണെന്നും യൂറോപ്യന്‍ യൂണിയനും അമേരിക്കയും നല്ല സുഹൃത്തുക്കളാണെന്നും ടസ്ക് പ്രതികരിച്ചു.
America and the EU are best friends. Whoever says we are foes is spreading fake news.
— Donald Tusk (@eucopresident) July 15, 2018
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.