അശോക് മൈക്കൽ പി​േൻറായെ ഐ.ബി.ആർ.ഡി പ്രതിനിധിയായി ട്രംപ്​ നിർദേശിച്ചു

വാഷിങ്​ടൺ: ഇന്ത്യൻ-അമേരിക്കക്കാരനായ അശോക് മൈക്കൽ പി​േൻറായെ ഇൻറർനാഷനൽ ബാങ്ക് ഫോർ റീകൺസ്ട്രക്​ഷൻ ആൻഡ്​ ഡവലപ്മ​​െൻറ്​ (ഐ.ബി.ആർ.ഡി) പ്രതിനിധിയായി യു.എസ് പ്രസിഡൻറ്​ ഡോണൾഡ് ട്രംപ് നാമനിർദേശം ചെയ്തു. നിലവിൽ യു.എസ്​ ട്രഷറി അണ്ടർ സെക്രട്ടറിയുടെ കൗൺസിലറാണ്​​ പി​േൻറാ​.

ഐ.ബി.ആർ.ഡിയിൽ അ​േമരിക്കയുടെ ആൾട്ടർനേറ്റ് എക്സിക്യൂട്ടീവ് ഡയറക്ടറായാണ്​ ഇദ്ദേഹം ചുമതല വഹിക്കുക. രണ്ടുവർഷത്തേക്കാണ്​ നിയമനം. നിലവിൽ എറിക് ബെഥേലാണ്​ ഈ പദവിയിൽ​. നാമനിർദേശം സെനറ്റ് അംഗീകരിച്ചാൽ പി​േൻറാ സ്ഥാനമേൽക്കും. 

സ്റ്റാൻഫോർഡ് സർവകലാശാലയിൽനിന്ന് ബി.എയും ഇല്ലിനോയിസ് കോളജ് ഓഫ് ലോയിൽ നിന്ന് ജെ.ഡിയും നേടിയ പി​േൻറാ മുൻ പ്രസിഡൻറ്​ ജോർജ് ഡബ്ല്യു. ബുഷി​​​െൻറ സ്പെഷ്യൽ അസിസ്​റ്റൻറും അസോസിയേറ്റ് കോൺസലുമായിരുന്നു. സെനറ്റിലെ വാണിജ്യ, ശാസ്ത്ര, ഗതാഗത കമ്മിറ്റിയിലെ ചീഫ് ഇൻവെസ്റ്റിഗേറ്റീവ് കൗൺസൽ, പോളിസി ഡയറക്ടർ തുടങ്ങി നിരവധി സുപ്രധാന ചുമതലകൾ ഇ​േദ്ദഹം വഹിച്ചിട്ടുണ്ട്​.

Tags:    
News Summary - Trump nominates Indian-American as U.S. rep to IBRD

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.