ബൈറൂത്: ലെബനോനിലെ പൈതൃക നഗരമായ ടയെർ ഇസ്രായേൽ വ്യോമാക്രമണത്തെത്തുടർന്ന് കുരുതിക്കളമായി. പത്തുപേർ കൊല്ലപ്പെട്ട മാരക ആക്രമണത്തിന് പിറകെ നഗരത്തിൽനിന്ന് ജനങ്ങളോട് വടക്കൽ ഭാഗത്തേക്ക് ഒഴിയാനും ആവശ്യപ്പെട്ടിട്ടുണ്ട്. 20ലേറെ പേർക്ക് പരിക്കേറ്റിട്ടുമുണ്ട്. തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ആളുകൾ കുടുങ്ങിക്കിടക്കാൻ സാധ്യതയുള്ളതിനാൽ മരണസംഖ്യ ഉയരാനിടയുണ്ട്.
രണ്ടുലക്ഷത്തിലേറെ ആളുകൾ താമസിക്കുന്ന മനോഹരമായ പുരാതന നഗരമാണിത്. യുനെസ്കോ പൈതൃക പട്ടികയിലുള്ള നഗരത്തിൽ ഇപ്പോൾ പുകയും പൊടിപടലങ്ങളും മാത്രമാണ് കാണാനാവുന്നത്.
യുദ്ധനിയമങ്ങളെല്ലാം ലംഘിച്ച് ജനവാസ മേഖലയിൽ ബോംബ് വർഷിക്കുകയാണ് ഇസ്രായേൽ സൈന്യം.
ദക്ഷിണ ലബനാനിലെ ഖിലൈലിഹ്, ഹനിയ നഗരങ്ങളിലും കനത്ത ആക്രമണം നടത്തി. ജനവാസ മേഖലയിൽ മിസൈലുകളും യുദ്ധവിമാനങ്ങളും ഉപയോഗിച്ച് നിയന്ത്രണങ്ങളില്ലാത്ത ആക്രമണമാണ് നടത്തുന്നത്. അതിനിടെ ഹിസ്ബുല്ലയുടെ പ്രത്യാക്രമണത്തിൽ നാല് ഇസ്രായേൽ സൈനികർ കൊല്ലപ്പെടുകയും നിരവധി സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തു. ലബനാനിൽ അടിയന്തരമായി വെടിനിർത്തണമെന്ന് യൂറോപ്യൻ യൂനിയൻ വിദേശനയ മേധാവി ജോസഫ് ബോറൽ ആവർത്തിച്ച് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.