വാഷിങ്ടൺ: യുദ്ധമൊടുങ്ങാത്ത സിറിയയിൽ പ്രശ്നപരിഹാരം എവിടെയുെമത്താതെ സൈനിക പിന്മാറ്റം പ്രഖ്യാപിച്ചതിനു പിന്നാലെ അഫ്ഗാനിൽനിന്ന് 7,000 സൈനികരെ യു.എസ് പിൻവലിക് കുന്നു. 14,000 സൈനിക ശേഷിയുള്ളതിെൻറ പകുതിയാണ് അടുത്ത മാസങ്ങൾക്കിടെ മടങ്ങുകയെന്ന് യ ു.എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് പ്രമുഖ അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സിറിയയിൽനിന്ന് സൈനിക പിന്മാറ്റത്തിന് പ്രസിഡൻറ് ട്രംപ് തീരുമാനമെടുത്ത ചൊവ്വാഴ്ചതന്നെയാണ് ഇതുസംബന്ധിച്ച തീരുമാനവുമുണ്ടായതെന്നാണ് സൂചന.
അഫ്ഗാനിസ്താനിൽനിന്ന് സൈന്യത്തെ പിൻവലിക്കുമെന്ന് യു.എസ് പ്രസിഡൻറ് തെരഞ്ഞെടുപ്പ് വേളയിൽ ട്രംപ് വാഗ്ദാനം ചെയ്തിരുന്നു. എന്നാൽ, താലിബാൻ പിടിമുറുക്കാനുള്ള സാധ്യത കണക്കിലെടുത്ത് പിന്മാറ്റം ഉടനുണ്ടാവില്ലെന്ന് പിന്നീട് നയം തിരുത്തി. പുതിയ നീക്കത്തിന് യു.എസ് പ്രതിരോധ വകുപ്പ് സ്ഥിരീകരണം നൽകിയിട്ടില്ല. അതേസമയം, ഉപദേഷ്ടാക്കളായും സാേങ്കതിക സഹായികളായും മാത്രം രാജ്യത്തുള്ള യു.എസ് സേനയുടെ പിന്മാറ്റം രാജ്യത്തിെൻറ സുരക്ഷയെ ബാധിക്കില്ലെന്ന് അഫ്ഗാൻ അധികൃതർ പറഞ്ഞു. 2014 മുതൽ രാജ്യത്ത് സുരക്ഷ ചുമതല അഫ്ഗാൻ സേനക്കു തന്നെയാണെന്ന് പ്രസിഡൻറിെൻറ വക്താവ് ഹാറൂൺ ചുകാൻസൊറി വ്യക്തമാക്കി.
2001 സെപ്റ്റംബറിലെ ലോക വ്യാപാര കേന്ദ്രം ആക്രമണത്തിനു പിറകെ മുഖ്യ സൂത്രധാരൻ ഉസാമ ബിൻലാദിനെ തേടി യു.എസ് സേന അഫ്ഗാനിസ്താനിലെത്തിയിട്ടുണ്ട്. 2011ൽ ഉസാമയെ വധിച്ചെങ്കിലും 2014 വരെ അഫ്ഗാനിൽ സുരക്ഷ ചുമതലകളിൽ തുടർന്നു. 3,000 സൈനികെര പിൻവലിക്കുന്നതായി കഴിഞ്ഞ വർഷം ട്രംപ് പ്രഖ്യാപിച്ചിരുന്നു. യു.എസ് പ്രതിരോധ സെക്രട്ടറി ജിം മാറ്റിസിെൻറ രാജിക്കു പിന്നിൽ അഫ്ഗാനിലെ സൈനിക പിന്മാറ്റവും കാരണമായിട്ടുണ്ടെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.