വാഷിങ്ടൺ: അനധികൃത കുടിയേറ്റക്കാരുടെ ഒഴുക്ക് തടയാൻ മെക്സികോ അടിയന്തര നടപ ടി സ്വീകരിക്കുന്നില്ലെങ്കിൽ അടുത്താഴ്ച യു.എസിെൻറ തെക്കൻ അതിർത്തി അനിശ്ചിത കാലത് തേക്ക് അടക്കുമെന്ന് പ്രസിഡൻറ് ഡോണൾഡ് ട്രംപിെൻറ ഭീഷണി. ഇരുരാജ്യങ്ങളുടെയും സമ ്പദ്വ്യവസ്ഥയെ ബാധിക്കുന്ന നടപടിയാണിത്.
അതേസമയം, താൻ കളി പറയുകയല്ലെന്നും അതിർത്തി അടക്കുന്നത് മെക്സികോയുമായുള്ള എല്ലാ വ്യാപാര ബന്ധങ്ങളെയും ബാധിക്കുമെന്നും ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. അനധികൃത കുടിയേറ്റം തടയാൻ മെക്സിക്കൻ അതിർത്തിയിൽ വൻ മതിൽ നിർമിക്കുമെന്നത് ട്രംപിെൻറ തെരഞ്ഞെടുപ്പുകാല വാഗ്ദാനമാണ്.
എന്നാൽ, മതിൽ നിർമാണത്തിന് ഫണ്ട് നൽകാൻ യു.എസ് കോൺഗ്രസ് വിസമ്മതിച്ചു. തുടർന്ന് ട്രംപ് യു.എസിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയായിരുന്നു. അടിയന്തരാവസ്ഥ മറികടക്കാനുള്ള കോൺഗ്രസിെൻറ പ്രമേയങ്ങളും പ്രസിഡൻറ് വീറ്റോ ചെയ്തു. മതിൽ നിർമിക്കാൻ പണം നൽകിയില്ലെങ്കിൽ മെക്സിക്കൻ അതിർത്തി അടച്ചിടുമെന്ന് കഴിഞ്ഞ ഡിസംബറിലും ട്രംപ് ഭീഷണി മുഴക്കിയിരുന്നു.
യു.എസും മെക്സിക്കോയും തമ്മിൽ ദിനംപ്രതി 170 കോടി ഡോളറിെൻറ വ്യാപാരം നടക്കുന്നുണ്ട്. അതിർത്തി അടച്ചാൽ മെക്സിക്കോയെ മാത്രമല്ല, യു.എസിനുതന്നെ വൻ സാമ്പത്തിക ബാധ്യതയുണ്ടാകുമെന്ന് ചേംബർ ഓഫ് കോമേഴ്സ് അധികൃതർ പറയുന്നു. അഞ്ചുലക്ഷം അമേരിക്കക്കാരുടെ തൊഴിൽ നഷ്ടപ്പെടാനും ഇതിടയാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.