വാഷിങ്ടൺ: ഇറക്കുമതി തീരുവ കൂട്ടിയ തെൻറ നടപടിയെ ന്യായീകരിക്കാൻ ഇന്ത്യയെ കുറ്റപ്പെടുത്തി അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ്. അമേരിക്കൻ ഉൽപന്നങ്ങൾക്ക് 100 ശതമാനം നികുതി ചുമത്തിയ ഇന്ത്യൻ സർക്കാറിെൻറയും യൂറോപ്യൻ യൂനിയെൻറയും ചൈന, കാനഡ എന്നീ രാജ്യങ്ങളുടെയും നടപടി ഇറക്കുമതി തീരുവ വർധിപ്പിക്കാൻ അമേരിക്കയെ നിർബന്ധിതരാക്കിയെന്ന് ട്രംപ് ൈവറ്റ് ഹൗസിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
അടുത്തയാഴ്ച ഇന്ത്യ-യു.എസ് ചർച്ച നടക്കാനിരിക്കെയാണ് ട്രംപിെൻറ കുറ്റപ്പെടുത്തൽ. ഇന്ത്യയെ പ്രതിനിധാനംചെയ്ത് വിദേശകാര്യ മന്ത്രി സുഷമ സ്വരാജും പ്രതിരോധമന്ത്രി നിർമല സീതാരാമനും അമേരിക്കൻ പ്രതിനിധികളായി സ്റ്റേറ്റ് സെക്രട്ടറി മൈക് േപാംപിയോ, പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ് എന്നിവരുമാണ് ചർച്ചയിൽ പെങ്കടുക്കുക. ഇരുരാജ്യങ്ങളും തമ്മിലെ വ്യാപാരതർക്കങ്ങൾക്ക് ചർച്ചയിൽ പരിഹാരമാകുമെന്നാണ് പ്രതീക്ഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.