ക​റ​ൻ​സി പ്ര​വ​ർ​ത്ത​ന നി​രീ​ക്ഷ​ണം: പ​ട്ടി​ക​യി​ൽ യു.​എ​സി​െൻറ

വാഷിങ്ടൺ: തങ്ങളുടെ ആറു പ്രധാന വാണിജ്യ പങ്കാളികളെ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപി​െൻറ ഭരണകൂടം ‘നിരീക്ഷണ പട്ടിക’യിൽ ഉൾപ്പെടുത്തി. ചൈന, ജപ്പാൻ, കൊറിയ, സ്വിറ്റ്സർലൻഡ്, തായ്വാൻ എന്നീ രാജ്യങ്ങളെയാണ് അവരുടെ കറൻസി പ്രവർത്തനം നിരീക്ഷിക്കുന്നതി​െൻറ ഭാഗമായി പട്ടികയിൽ ഉൾപ്പെടുത്തിയത്.

യു.എസ് ട്രഷറി വകുപ്പ് കോൺഗ്രസിനു നൽകിയ റിേപ്പാർട്ടിലാണ് വിവരങ്ങളുള്ളത്. 2016 അവസാനത്തോടെ യു.എസി​െൻറ മറ്റ് വാണിജ്യ പങ്കാളികളിലാരും കറൻസി ദുരുപയോഗം നടത്തിയിട്ടില്ലെന്ന് ട്രഷറി വകുപ്പ് വ്യക്തമാക്കി. അന്യായ കറൻസി പ്രവർത്തനം തടയുന്നതിനും സത്യസന്ധമായ വ്യവസായം പ്രോത്സാഹിപ്പിക്കുന്നതിനുമാണ് നടപടിയെന്ന് വകുപ്പ് അഭിപ്രായപ്പെട്ടു.

എന്നാൽ, ട്രംപ് തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ ലംഘിച്ചതായി ആരോപിച്ച് ഡെമോക്രാറ്റുകൾ നടപടിയെ വിമർശിച്ച് രംഗത്തുവന്നു. ചൈന കറൻസി ദുരുപയോഗം ചെയ്തതായി വെളിപ്പെടുത്താത്തത് അദ്ദേഹത്തി​െൻറ പരാജയമാണെന്ന് പ്രതിപക്ഷം ആരോപിച്ചു.

Tags:    
News Summary - US add china japan in currency watch list

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.