വാഷിങ്ടൺ: രാജ്യത്തിെൻറ വ്യോമ ഗതാഗത നിയന്ത്രണ പ്രവർത്തനങ്ങൾ സ്വകാര്യവത്കരിക്കണമെന്ന് യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് ബജറ്റ് പ്രമേയത്തിൽ ആവശ്യപ്പെട്ടു.
വ്യോമ ഗതാഗത പ്രവർത്തനങ്ങൾ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷ(എഫ്.എ.എ)നു കീഴിൽനിന്ന് സ്വതന്ത്ര സർക്കാരിതര സംഘടനക്കു കീഴിലേക്ക് മാറ്റണമെന്നാണ് ആവശ്യപ്പെട്ടത്. ഇതിലൂടെ സംവിധാനത്തിെൻറ സുരക്ഷ നിലനിർത്തുന്നതിനോടൊപ്പം കൂടുതൽ കാര്യക്ഷമവും നൂതനവും ആകുമെന്നും പ്രമേയത്തിൽ പറഞ്ഞു. വ്യോമ ഗതാഗത സംവിധാനം ആധുനീകരിക്കാനുള്ള എഫ്.എ.എയുടെ പദ്ധതി നടപ്പാക്കാൻ കാലതാമസമെടുക്കുന്നതായും വേണ്ടത്ര പ്രയോജനമില്ലെന്നും വിമർശനമുയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.