വാഷിങ്ടൺ: പാകിസ്താൻ പ്രധാനമന്ത്രി ഇംറാൻ ഖാെൻറ യു.എസ് സന്ദർശനം ഫലം കണ്ടു. പ്രസി ഡൻറ് ഡോണൾഡ് ട്രംപുമായി പാകിസ്താൻ പ്രധാനമന്ത്രി ഇംറാൻ ഖാൻ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ രാജ്യത്തിന് എഫ്-16 വിമാനങ്ങൾ കൈമാറുമെന്ന് അറിയിച്ച് യു.എസ്. 12.5 കോടി ഡോളറിെൻറ ഇടപാടിനാണ് അമേരിക്കൻ പ്രതിരോധ മന്ത്രാലയം അനുമതി നൽകിയത്. ട്രംപിെൻറ നിർദേശപ്രകാരം 2018 ജനുവരി മുതൽ പാകിസ്താന് നൽകിയിരുന്ന സുരക്ഷ പിൻവലിച്ചിരുന്നു.
എന്നാൽ, സാങ്കേതിക സഹായം നൽകണമെന്ന് പാകിസ്താൻ ആവശ്യപ്പെട്ടതനുസരിച്ചാണ് ഇപ്പോൾ വിമാനങ്ങൾ കൈമാറുന്നത്. പാകിസ്താന് സുരക്ഷാ പിന്തുണ നൽകില്ലെന്ന മുൻ നയത്തിൽ മാറ്റമില്ല. അതേസമയം, നിലവിലെ സാഹചര്യത്തിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിെൻറ ഭാഗമായാണ് എഫ്-16 വിമാനങ്ങൾ കൈമാറാൻ തീരുമാനിച്ചതെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻറ് വക്താവ് പ
റഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.