നേപ്പാളിൽ ടേക്ക് ഓഫിനിടെ 19 യാത്രക്കാരുമായി വിമാനം അപകടത്തിൽപ്പെട്ടു; അഞ്ച് പേർ മരിച്ചെന്ന് സൂചന

കാഠ്മണ്ഡു: നേപ്പാളിൽ ടേക്ക് ഓഫിനിടെ 19 യാത്രക്കാരുമായി വിമാനം അപകടത്തിൽപ്പെട്ടു. കാഠ്മണ്ഡുവിലെ ത്രിഭുവൻ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. അഞ്ച് യാത്രികർ അപകടത്തിൽ മരിച്ചുവെന്നാണ് റിപ്പോർട്ട്. റൺവേയിൽ നിന്നും തെന്നിമാറിയാണ് അപകടമുണ്ടായതെന്നാണ് സൂചന.

സൗര്യ എയർലൈൻസിന്റെ എയർക്രാഫ്റ്റാണ് അപകടത്തിൽപ്പെട്ടതെന്ന് കാഠ്മണ്ഡു പോസ്റ്റ് റിപ്പോർട്ട് ചെയ്തു.ജീവനക്കാരുൾപ്പടെ വിമാനത്തിൽ 19 യാത്രികരാണ് ഉണ്ടായിരുന്നത്. പൊഖറയിലേക്കുള്ള വിമാനമാണ് അപകടത്തിൽപ്പെട്ടതെന്ന് ത്രിഭുവൻ ഇന്റർനാഷണൽ എയർപോർട്ട് അധികൃതർ അറിയിച്ചു. പൊലീസും ഫയർഫോഴ്സും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.

നേപ്പാളിലെ പൊഖറ വിമാനത്താവളത്തിന് സമീപം വിമാനം തകർന്നുണ്ടായ അപകടത്തിൽ 72 പേർ മരിച്ചിരുന്നു. കാഠ്മണ്ഡുവിൽനിന്ന് കസ്കി ജില്ലയിലെ പൊഖാറയിലേക്ക് പുറപ്പെട്ട യതി എയർലൈൻസിന്‍റെ എ.ടി.ആർ-72 വിമാനം തകർന്നു വീണാണ് അന്ന് അപകടമുണ്ടായത്. 

യതി എയർലൈൻസിന്‍റെ ചെറു വിമാനമാണ് അന്ന് അപകടത്തിൽപ്പെട്ടത്. ലാൻഡിങ്ങിന് തയാറെടുക്കുന്നതിനിടെ വിമാനത്താവളത്തിനു സമീപം വലിയ ഗർത്തത്തിലേക്ക് വിമാനം തകർന്നു വീഴുകയായിരുന്നു.


Tags:    
News Summary - Saurya Airlines aircraft crashes during takeoff in Kathmandu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.