കോവിഡ് ചികിത്സക്ക് മലേറിയ മരുന്ന് പരീക്ഷിക്കാമെന്ന് ഡബ്ല്യു.എച്ച്​.ഒ

ന്യൂയോർക്ക്: കോവിഡ് ചികിത്സയ്ക്കായി മലേറിയ മരുന്നായ ഹൈഡ്രോക്‌സിക്ലോറോക്വിൻ പരീക്ഷിക്കാമെന്ന് ലോകാരോഗ്യ സംഘടന. ഡബ്ല്യു.എച്ച്​.ഒ മേധാവി ജനറൽ ടെഡ്രോസ്​ അദാനോം ഗെബ്രിയേസുസ്​ ആണ് ഇക്കാര്യമറിയിച്ചത്.  

മലേറിയ മരുന്നിന്‍റെ സുരക്ഷ സംബന്ധിച്ച് ഡബ്ല്യു.എച്ച്​.ഒയുടെ സുരക്ഷാ നിരീക്ഷണ സമിതിക്ക് പരിശോധിക്കാവുന്നതാണ്. മരുന്ന് പരീക്ഷിക്കുന്നത് സംബന്ധിച്ച നിബന്ധനകൾ പരിഷ്‌കരിക്കാൻ കാരണങ്ങളൊന്നുമില്ലെന്ന് സമിതിയിലെ അംഗങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നതായും മേധാവി വ്യക്തമാക്കി. 

കോവിഡ് ചികിത്സയ്ക്കായി ഹൈഡ്രോക്‌സിക്ലോറോക്വിൻ ഉപയോഗിക്കുന്നത് മരണത്തിന് വഴിവെക്കുമെന്ന് ചില പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നുണ്ട്. 

കോവിഡ് പ്രതിരോധത്തിനായി ആരോഗ്യ പ്രവർത്തകർക്ക് ഹൈഡ്രോക്‌സിക്ലോറോക്വിൻ നൽകാമെന്ന് ഇന്ത്യൻ കൗൺസിൽ ഒഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ) നിർദ്ദേശിച്ചിരുന്നു. 

എന്നാൽ, വിദഗ്​ധർ നടത്തിയ പരീക്ഷണങ്ങളിൽ മരുന്നിന് വൈറസിനെ പ്രതിരോധിക്കാൻ കഴിയില്ലെന്ന്​ തെളിഞ്ഞതായി ലോകാരോഗ്യ സംഘടന എക്‌സിക്യൂട്ടീവ് ഡയറക്ടർ മൈക്കിൾ റയാൻ നേരത്തെ വ്യക്​തമാക്കിയിരുന്നു. 

Tags:    
News Summary - WHO Says Anti-malarial Drug Hydroxychloroquine Covid-19 Trials -World News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.