ട്രംപിനെതിരെ ​ലൈംഗികാരോപണവുമായി മുൻ തെരഞ്ഞെടുപ്പ്​ പ്രചാരക

വാഷിങ്​ടൺ: യു.എസ്​ പ്രസിഡൻറ്​ ഡോണൾഡ്​ ട്രംപിനെതിരെ വീണ്ടും ലൈംഗികാരോപണം. തെരഞ്ഞെടുപ്പ്​ പ്രചരണത്തിന്​ ട്ര ംപിനായി ജോലി ചെയ്​ത ആൽവ ജോൺസണാണ്​ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്​. 2016 ആഗസ്​റ്റ്​ 24ന്​ ​േഫ്ലാറിഡയിൽ ന ടന്ന റാലിയിൽ ട്രംപ്​ അനുവാദമില്ലാതെ ചുംബിച്ചെന്നാണ്​ ആൽവ ആരോപിക്കുന്നത്​.

റാലി തുടങ്ങുന്നതിന്​ മുമ്പ്​ ട്രംപ്​ തന്നെ ബലമായി കടന്നുപിടിച്ച്​ ചുംബിക്കുകയായിരുന്നു. നിരവധി പേരുടെ മുന്നിൽ വെച്ചാണ്​ തന്നെ അപമാനിച്ചതെന്നും ആൽവ പരാതിയിൽ പറയുന്നു.

േഫ്ലാറിഡ അറ്റോർണി ജനറൽ പാം ബോൻഡി, സ്​റ്റേറ്റ്​ ഡയറക്​ടർ കരേൻ ജിഗോർനോ, റീജണൽ ഡയറക്​ടർ ഏൾ ടോണി, മിറ്റ്​ച്ച്​ ടൈനർ, നിക്​ കോർവിനോ എന്നിവർ സംഭവത്തിന്​ ദൃക്​സാക്ഷികളായിരുന്നുവെന്നും ആൽവ നൽകിയ പരാതിയിൽ വ്യക്തമാക്കുന്നു.

എന്നാൽ ആൽവ ജോൺസ​​െൻറ ആരോപണങ്ങൾ തള്ളി വൈറ്റ്​ ഹൗസ്​ പ്രസ്​ സെക്രട്ടറി സാറ സാ​േൻറഴ്​സ്​ രംഗത്തെത്തി.

ആൽവയെ പുറത്താക്കിയ ശേഷമാണ്​ അവർ തികച്ചും അസംബന്ധമായ ആരോപണം ഉയർത്തിയിരിക്കുന്നത്​. ഇത്തരമൊരു സംഭവം നടന്നിട്ടില്ല. വിശ്വാസ്യതയുള്ള ഒരു കൂട്ടം ഉന്നതരെ സാക്ഷിയാക്കി ഇങ്ങനൊരു സംഭവം നടന്നെന്നത്​ വൈരുദ്ധ്യമാണെന്നും സാൻഡേഴ്​സ്​ പ്രസ്​താവനയിൽ അറിയിച്ചു.

േഫ്ലാറിഡ അറ്റോർണി ജനറൽ പാം ബോൻഡിയും മറ്റൊരു വ്യക്തിയും അത്തരമൊരു സംഭവത്തിന്​ സാക്ഷികളല്ലെന്ന്​ അറിയിച്ചിട്ടുണ്ട്​.

തെരഞ്ഞെടുപ്പ്​ പ്രചരണ ജോലികൾക്ക്​ ​തനിക്ക്​ കുറഞ്ഞ വേതനമാണ്​ നൽകിയിരുന്നതെന്നും ലിംഗ -വർഗ വ്യത്യാസത്തോടെയാണ്​ ട്രംപ്​ വേതനം നൽകിയിരുന്നതെന്നും ആൽവ ജോൺസൺ പരാതിയിൽ പറയുന്നു.

Tags:    
News Summary - ​Trump sued by ex-staffer over alleged sexual harassment- World news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.