ആദ്യ സിറിയന്‍ അഭയാര്‍ഥി സംഘം ആസ്ട്രേലിയയില്‍ എത്തി

സിഡ്നി: ആസ്ട്രേലിയ സ്വീകരിക്കാമെന്ന് സമ്മതിച്ച 12,000 സിറിയന്‍ അഭയാര്‍ഥികളിലെ ആദ്യ സംഘം രാജ്യത്തത്തെി. ഭാര്യയും ഭര്‍ത്താവും മൂന്ന് കുട്ടികളുമടങ്ങുന്ന അഞ്ചംഗ കുടുംബമാണ് തിങ്കളാഴ്ച രാത്രി പെര്‍ത്തില്‍ എത്തിയത്.12,000 അഭയാര്‍ഥികളെ സ്വീകരിക്കാമെന്ന് സെപ്റ്റംബറിലാണ് ആസ്ട്രേലിയ സമ്മതിച്ചത്. ഡിസംബറില്‍ ആദ്യ സംഘം എത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍, ആരോഗ്യപരമായ കാരണത്താല്‍ അഞ്ചംഗ കുടുംബത്തെ നേരത്തെതന്നെ എത്തിക്കുകയായിരുന്നു. ദീര്‍ഘനാള്‍ അഭയാര്‍ഥി ക്യാമ്പിലായിരുന്നു ഈ കുടുംബം.

കര്‍ശന പരിശോധനക്കുശേഷമാണ് അഭയാര്‍ഥികളെ രാജ്യത്തേക്ക് സ്വീകരിക്കുന്നതെന്ന് വിദേശകാര്യ മന്ത്രി ജൂലി ബിഷപ് പറഞ്ഞു. സിറിയന്‍ അഭയാര്‍ഥികളെന്ന പേരില്‍ യൂറോപ്പില്‍ എത്തിയ ചിലരാണ് പാരിസ് ആക്രമണത്തിന് പിന്നിലെന്ന റിപ്പോര്‍ട്ടുകളെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അവര്‍. സിറിയയില്‍നിന്നും ഇറാഖില്‍നിന്നും പലായനം ചെയ്യുന്നവരെയാണ് സ്വീകരിക്കുന്നതെന്ന് അവര്‍ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.