ദക്ഷിണ കൊറിയ: ഭരണകക്ഷിക്ക് ഭൂരിപക്ഷം നഷ്ടമായെന്ന് അഭിപ്രായ സര്‍വേ

സോള്‍: പാര്‍ലമെന്‍റ് വോട്ടെടുപ്പിനു ശേഷം  ഭരണകക്ഷിയായ സയനൂരി പാര്‍ട്ടിക്ക്  ഭൂരിപക്ഷം നഷ്ടപ്പെട്ടുവെന്ന്് അഭിപ്രായ സര്‍വേ ഫലം. 300 അംഗ പാര്‍ലമെന്‍റില്‍ എതിരാളികളെക്കാള്‍ നേരിയ മുന്‍തൂക്കം ലഭിച്ചെങ്കിലും   പാര്‍ട്ടിക്ക് ഭൂരിപക്ഷം തികച്ചില്ളെന്നാണ്് സര്‍വേ റിപ്പോര്‍ട്ട്. സര്‍ക്കാറിന്‍െറ വിലയിരുത്തലിന്‍െറ ഭാഗമായി നടന്ന അഭിപ്രായ സര്‍വേയിലാണ് ഈ കണ്ടത്തെല്‍.
പാര്‍ലമെന്‍റില്‍ കേവല ഭൂരിപക്ഷം തികച്ച ഏക പാര്‍ട്ടിയായിരുന്നു  സയനൂരി. പാര്‍ലമെന്‍റില്‍ വ്യക്തമായ ആധിപത്യമുണ്ടെന്നായിരുന്നു പ്രസിഡന്‍റ് പാര്‍ക് ഗൂനെയുടെ വിശ്വാസം. രാജ്യത്തെ  തൊഴിലില്ലായ്മ രൂക്ഷമായതാണ് പാര്‍കിന്‍െറ വിലയിടിച്ചത്. സയനൂരി 121നും 123 നുമിടെ സീറ്റുകള്‍ നേടുമെന്നാണ് പബ്ളിക് ബ്രോഡ്കാസ്റ്റര്‍ കെ.ബി.എസിന്‍െറ പ്രവചനം.
പ്രതിപക്ഷമായ മിന്‍ജു പാര്‍ട്ടി 101 നും 123 നുമിടെ സീറ്റുകള്‍ നേടും. ഇതേ രീതിയില്‍ തന്നെയാണ് മറ്റു ടെലിവിഷന്‍ ചാനലുകളുടെയും പ്രവചനം.  

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.