ജറൂസലമില്‍ ഫലസ്തീനി സഹോദരങ്ങളെ വെടിവെച്ചുകൊന്നു

ജറൂസലം: ഫലസ്തീനില്‍ രണ്ടു സഹോദരങ്ങളെ ഇസ്രായേല്‍ സൈന്യം വെടിവെച്ചുകൊന്നു. കിഴക്കന്‍ ജറൂസലമിനും വെസ്റ്റ്ബാങ്കിനുമിടയിലെ ചെക്പോയന്‍റില്‍ സൈനികര്‍ക്കുനേരെ ആക്രമണത്തിനു ശ്രമിച്ചെന്നാരോപിച്ചാണ് സാലിഹ് ഹസന്‍ അബൂ ഇസ്മാഈല്‍, ഇളയ സഹോദരന്‍ ഇബ്രാഹീം എന്നിവരെ സൈന്യം നിര്‍ദയം കൊലപ്പെടുത്തിയത്. ഇതില്‍ പ്രതിഷേധിച്ച് രംഗത്തത്തെിയ ഫലസ്തീനികളെ പിരിച്ചുവിടാന്‍ സൈന്യം കണ്ണീര്‍വാതകവും ഗ്രനേഡുകളും പ്രയോഗിച്ചു.
കഴിഞ്ഞ ഒക്ടോബറില്‍ മസ്ജിദുല്‍ അഖ്സ കൈയേറാന്‍ ശ്രമംനടത്തിയതോടെ രൂക്ഷമായ സംഘര്‍ഷത്തില്‍ കൊല്ലപ്പെടുന്ന ഫലസ്തീനികളുടെ എണ്ണം ഇതോടെ 209 ആയി. 29 ഇസ്രായേലികളും കൊല്ലപ്പെട്ടു.


ചെക്പോയന്‍റുകളും സൈനിക പോയന്‍റുകളും കേന്ദ്രീകരിച്ച് ഇസ്രായേല്‍ സൈന്യം ക്രൂരതകള്‍ തുടരുകയാണെന്ന് ഗസ്സ ആസ്ഥാനമായുള്ള മനുഷ്യാവകാശ സംഘടന കുറ്റപ്പെടുത്തി. നിയമപ്രകാരം ഫലസ്തീനികള്‍ക്ക് അവകാശപ്പെട്ട ഭൂമിയില്‍ നിയമവിരുദ്ധമായി സ്ഥാപിച്ച 150 കുടിയേറ്റ കേന്ദ്രങ്ങളില്‍ അഞ്ചു ലക്ഷത്തോളം ജൂതര്‍ താമസിച്ചുവരുന്നുണ്ട്. ഇവയോടു ചേര്‍ന്ന് വസിക്കുന്ന ഫലസ്തീനികളുടെ യാത്ര മുടക്കി സ്ഥാപിച്ച ചെക്പോയന്‍റുകളാണ് കുരുതിക്ക് വേദിയാകുന്നത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.