ദക്ഷിണ കൊറിയയുമായുള്ള ഹോട്ട്ലൈന്‍ ബന്ധം ഉത്തരകൊറിയ വിച്ഛേദിച്ചു

പ്യോങ്യാങ്: മിസൈല്‍ വിക്ഷേപണത്തിനുശേഷം ഇരുകൊറിയന്‍ രാജ്യങ്ങളുടെയും ബന്ധം യുദ്ധസമാനമായ അന്തരീക്ഷത്തിലേക്ക്. ദക്ഷിണ കൊറിയയുമായുള്ള രണ്ട് പ്രധാന ഹോട്ട്ലൈന്‍ ബന്ധങ്ങള്‍ ഉത്തര കൊറിയ വിച്ഛേദിച്ചു. ഇരുരാജ്യങ്ങളും സംയുക്തമായി തുടങ്ങിയ കേസോങ് വ്യവസായ സമുച്ചയത്തിന്‍െറ നടത്തിപ്പില്‍നിന്ന് ദക്ഷിണ കൊറിയ പിന്മാറിയതിനു ശേഷമാണ് തീരുമാനം. ഉത്തര കൊറിയയുടെ പ്രധാന സാമ്പത്തിക സ്രോതസ്സുകൂടിയാണ് ഈ സമുച്ചയം. ഈ വരുമാനമാണ് ഉത്തര കൊറിയ ആണവ പരീക്ഷണങ്ങള്‍ക്ക് ഉപയോഗിക്കുന്നതെന്ന് ദക്ഷിണകൊറിയ ആരോപിച്ചിരുന്നു. കേസോങ് അടച്ചുപൂട്ടി സൈനിക മേഖലയായി പ്രഖ്യാപിച്ചു.  ഒൗദ്യോഗിക തീരുമാനവും കാത്ത് നിരവധി ദക്ഷിണ കൊറിയന്‍ ജീവനക്കാര്‍ ഇവിടെ ഇപ്പോഴുമുണ്ട്. 2013ലും ഹോട്ട്ലൈന്‍ ബന്ധം വിച്ഛേദിച്ചിരുന്നെങ്കിലും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെട്ടപ്പോള്‍ പുന$സ്ഥാപിക്കുകയായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.