ട്രിപളി: വടക്കന്‍ ലിബിയയിലെ സബരത നഗരത്തില്‍ യു.എസ് വ്യോമാക്രമണത്തില്‍ 40 പേര്‍ കൊല്ലപ്പെട്ടു. 10 പേര്‍ക്ക് പരിക്കേറ്റു. മേഖലയില്‍ ഐ.എസ് തീവ്രവാദികളുടെ പരിശീലനകേന്ദ്രത്തെ ലക്ഷ്യമാക്കിയാണ് ആക്രമണമെന്നാണ് റിപ്പോര്‍ട്ട്. തുനീഷ്യന്‍ അതിര്‍ത്തിക്കു സമീപമുള്ള നഗരമാണ് സബരത. ഐ.എസിന് സ്വാധീനമുള്ള മേഖലയാണിതെന്നാണ് കരുതുന്നത്. 6000 ഐ.എസ് തീവ്രവാദികള്‍ ഇവിടെയുണ്ടെന്നാണ് യു.എസ് കരുതുന്നത്. ഏകാധിപതി മുഅമ്മര്‍ ഗദ്ദാഫിയുടെ പതനത്തിനുശേഷവും ലിബിയയില്‍ സംഘര്‍ഷം തുടരുകയാണ്. ഗദ്ദാഫിയുടെ പതനശേഷമാണ് രാജ്യത്ത് ഐ.എസിന് വേരോട്ടും കിട്ടിയത്. ഐ.എസിനെതിരെ പോരാട്ടം തുടരുമെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി ആഷ് കാര്‍ട്ടര്‍ അറിയിച്ചു. 2011നുശേഷം ലിബിയയില്‍ നിരവധി തവണ യു.എസ് വ്യോമാക്രമണം നടത്തിയിരുന്നു.
കഴിഞ്ഞ ജൂലൈയില്‍ തുനീഷ്യന്‍ നഗരത്തിനു സമീപമുള്ള റിസോര്‍ട്ടിനുനേരെ ഐ.എസ് നടത്തിയ ആക്രമണത്തില്‍ 38 വിനോദസഞ്ചാരികള്‍ കൊല്ലപ്പെട്ടിരുന്നു. 30 പേര്‍ ബ്രിട്ടനില്‍നിന്നുള്ളവരായിരുന്നു. മാര്‍ച്ചില്‍ ദേശീയ മ്യൂസിയത്തിനു സമീപം നടന്ന ആക്രമണത്തില്‍ 21 വിനോദസഞ്ചാരികള്‍ കൊല്ലപ്പെട്ടു. നവംബറില്‍ യു.എസ് വ്യോമാക്രമണത്തില്‍ ലിബിയയില്‍ ഐ.എസിന് നേതൃത്വം നല്‍കുന്ന അബൂ നബീല്‍ കൊല്ലപ്പെട്ടിരുന്നു. ഐ.എസിനെ ലക്ഷ്യമിട്ട് ലിബിയയില്‍ യു.എസിന്‍െറ ആദ്യ വ്യോമാക്രമണമായിരുന്നു അത്. ലിബിയ ഐ.എസിന്‍െറ താവളമാക്കി മാറ്റാന്‍ അനുവദിക്കില്ളെന്ന് യു.എസ് പ്രസിഡന്‍റ് ബറാക് ഒബാമ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ജൂണില്‍ ട്രിപളിയില്‍നിന്ന് 45 കി.മീ. അകലെയുള്ള സിര്‍ത് നഗരം ഐ.എസ് പിടിച്ചെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.