വനിതാ സിറ്റിസണ്‍ ജേണലിസ്റ്റിനെ ഐ.എസ് വധിച്ചു

ഡമസ്കസ്: ഐ.എസ് ഭരണത്തിനുകീഴിലെ തന്‍െറ ജീവിതം എഴുതി ശ്രദ്ധേയയായ വനിതാ സിറ്റിസണ്‍ ജേണലിസ്റ്റിനെ ഐ.എസ് വധിച്ചു. സാമൂഹികമാധ്യമങ്ങളില്‍ നിസാന്‍ ഇബ്രാഹീം എന്നറിയപ്പെടുന്ന റുഖിയ ഹസനെയാണ് വധിച്ചത്.

തന്‍െറ ഫേസ്ബുക് പേജില്‍ ഐ.എസ് ഭരണത്തില്‍ കീഴിലെ കാര്യങ്ങള്‍ പങ്കിട്ടിരുന്ന റുഖിയ, റഖായില്‍ റഷ്യ നടത്തുന്ന വ്യോമാക്രമണങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നുവെന്ന് സിറിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. റഖാ നഗരത്തിലെ വൈഫൈ ഹോട്സ്പോട്ടുകള്‍ നിരോധിക്കാനുള്ള ഐ.എസിന്‍െറ തീരുമാനത്തെയും അവര്‍ ഫേസ്ബുക്കില്‍ വിമര്‍ശിച്ചിരുന്നു.

2015 ജൂലൈ 21നുശേഷം ഇവരുടെ ഫേസ്ബുക് പേജില്‍ പുതിയ വിവരങ്ങളൊന്നും വന്നിരുന്നില്ല. റഖാ നഗരത്തില്‍നിന്ന് കാണാതായി ആറുമാസത്തിനുശേഷം ജനുവരി രണ്ടിന് ഐ.എസ് തന്നെയാണ് റുഖിയ ഹസനെ വധിച്ച വിവരം കുടുംബത്തെ അറിയിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.