പട്ടിണി മാറ്റാന്‍ മദായയിലേക്ക് സഹായം എത്തിത്തുടങ്ങി

ഡമസ്കസ്: പട്ടിണി കൊണ്ട് മനുഷ്യര്‍ മരിച്ചു വീഴുന്ന മദായയിലേക്ക് അന്താരാഷ്ട്ര സമൂഹത്തിന്‍റെ സഹായം എത്തിത്തുടങ്ങി. കഴിഞ്ഞ ദിവസം രാത്രിയാണ് സാധനങ്ങള്‍ നിറച്ച നാലു ട്രക്കുകള്‍ ഇവിടെ എത്തിയത്.  ഇതില്‍ ഭക്ഷണത്തിന് പുറമെ പുതപ്പുകള്‍ അടക്കമുള്ള അവശ്യ വസ്തുക്കളും അടങ്ങിയിരിക്കുന്നു. അരി, എണ്ണ, പയറു വര്‍ഗങ്ങള്‍ എന്നിവയാണ് ഭക്ഷ്യ പാക്കേജില്‍ ഉളളത്. ഇരുട്ടില്‍ ഇവ കൊണ്ട് ഇറക്കുമ്പോള്‍ വിശന്നുവലഞ്ഞ കുട്ടികളും സ്ത്രീകളും അടക്കമുള്ളവര്‍ അത് കാണാന്‍ എത്തിയിരുന്നു. ഭക്ഷ്യ സഹായം വിതരണം ചെയ്യുന്നതും കാത്ത് പ്രദേശിക സഹായ സംഘങ്ങള്‍ അതിരാവിലെ മുതല്‍ കാത്തിരിക്കുകയാണെന്ന് മദായ നഗരത്തിലെ മാധ്യമ -പൊതുപ്രവര്‍ത്തകന്‍ അബൂ അമ്മാര്‍ പറഞ്ഞു.
‘പുലര്‍ച്ചെ അഞ്ച് മണി മുതല്‍ ഞങ്ങള്‍ എല്ലാവരും കാത്തിരിക്കുകയാണ്. ഇവിടുത്തെ സാഹചര്യങ്ങള്‍ കൂടുതല്‍ വഷളായിക്കൊണ്ടിരിക്കുകയാണ്. ഈ സഹായ സംഘം എത്തുന്നതിന് തൊട്ടു മുമ്പ്  ഒരു പട്ടിണി മരണം കൂടി ഇവിടെ നടന്നു -അദ്ദേഹം പറയുന്നു.
 

യുദ്ധം തകര്‍ത്തെറിഞ്ഞ സിറിയുടെ വിവിധ ഭാഗങ്ങളില്‍ നാലു ലക്ഷത്തോളം പേരാണ് വെള്ളവും ഭക്ഷണവും മരുന്നുമില്ലാതെ നരകയാതന അനുഭവിക്കുന്നത്. സര്‍ക്കാറിന്‍റെ സൈന്യവും വിമത സംഘങ്ങളുമായുള്ള ധാരണക്കൊടുവില്‍ ആണ് ഇവിടങ്ങളില്‍ ഭക്ഷണം വിതരണം ചെയ്യാന്‍ ചില സന്നദ്ധ സംഘങ്ങള്‍ എത്തിയത്. 49 വാഹനങ്ങള്‍ അടങ്ങുന്ന സംഘമാണ് ആദ്യമായി സിറിയയില്‍ എത്തിയതെന്ന് യു.എന്‍ അഭയാര്‍ഥി ഏജന്‍സി അറിയിച്ചു. ഇദ്ലിബ്, ഫൗആ, കെഫ്രായ പ്രവിശ്യകളിലും ആദ്യ സഹായം എത്തി. മദായയിലേക്ക് തിരിച്ച സംഘത്തിന് ഒരു മാസത്തിനുള്ളില്‍ നാല്‍പതിനായിരം പേരിലേക്ക് സഹായം എത്തിക്കാന്‍ കരുതുമെന്ന് കരുതുന്നതായി വേള്‍ഡ് ഫുഡ് പ്രോഗ്രാം അറിയിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.