ഡമസ്കസ്: സിറിയയിലെ പട്ടിണി ഗ്രാമമായ മദായയില്‍നിന്ന് ചികിത്സക്കായി ആളുകളെ ഒഴിപ്പിച്ചുതുടങ്ങി. 400ഓളം പേരെയാണ് ഉപരോധഗ്രാമത്തില്‍നിന്ന് ആശുപത്രിയിലേക്ക് മാറ്റിയതെന്ന് യു.എന്‍ ഹ്യുമാനിറ്റേറിയന്‍ മേധാവി സ്റ്റീഫന്‍ ഒബ്രിയന്‍ വ്യക്തമാക്കി. ഡമസ്കസിനടുത്ത ഈ വിമതമേഖലയുടെ ദാരുണാവസ്ഥക്ക് പരിഹാരം കാണാന്‍ യു.എന്‍ രക്ഷാകൗണ്‍സില്‍ അടിയന്തരയോഗം ചേര്‍ന്നതിനു പിന്നാലെയാണിത്.
Madaya, Syria residents "skinny, tired, severely distressed" WHO official tells Reuters https://t.co/pwClxT0HJW pic.twitter.com/EkkwboEhwG
— Reuters Top News (@Reuters) January 12, 2016
മദായയിലെ മൃതിയേക്കാള്‍ ഭയാനകമായ സാഹചര്യം യു.എന്‍ വിലയിരുത്തി. ബാക്കിയുള്ളവരെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റുമെന്നും ഒബ്രിയന്‍ പറഞ്ഞു. ഡമസ്കസില്‍നിന്ന് റെഡ്ക്രോസിന്‍െറ നേതൃത്വത്തില്‍ മദായയില്‍ 44 ലോറികളിലായി ഭക്ഷണപ്പൊതികളും മരുന്നുമത്തെിച്ചു തുടങ്ങി. നിങ്ങള്‍ ഞങ്ങള്‍ക്ക് ഭക്ഷണപ്പൊതികള്‍ തന്നു മരുന്നെവിടെ? എന്നാണ് അടിക്കടി ജനങ്ങള്‍ ചോദിച്ചുകൊണ്ടിരിക്കുന്നതെന്ന് സന്നദ്ധസംഘടനയിലെ പോള്‍ ക്രിസീസെയ്ക് പറയുന്നു.
വിമത സൈനികര്‍ വളഞ്ഞിരിക്കുന്ന ഫുവാ, കിഫ്റായ തുടങ്ങിയ നഗരങ്ങളിലേക്കും ഭക്ഷണ സാധനങ്ങളുമായി സംഘടനകള്‍ പുറപ്പെട്ടിട്ടുണ്ട്. നേരത്തേ, ഈ നഗരങ്ങളിലേക്ക് സന്നദ്ധ സംഘടനകള്‍ പ്രവേശിക്കുന്നത് ബശ്ശാര്‍ ഭരണകൂടം വിലക്കിയിരുന്നു. ഇതോടെയാണ് ഇവിടെ പ്രതിസന്ധി രൂക്ഷമായത്. തുടര്‍ന്ന്, മേഖലയില്‍നിന്ന് പട്ടിണിമരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ വിഷയത്തില്‍ യു.എന്‍ ഇടപെടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.