ബെയ്റൂത് (ലെബനൻ): ഇസ് ലാമിക് സ്റ്റേറ്റ് തീവ്രവാദി ജിഹാദി ജോൺ കൊല്ലപ്പെട്ടതായി സ്ഥിരീകരണം. ഐ.എസ് തന്നെയാണ് സ്ഥിരീകരണവുമായി രംഗത്തുവന്നത്. മുഹമ്മദ് എംവസി എന്ന ജിഹാദി ജോൺ കഴിഞ്ഞ നവംബറിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട് വന്നിരുന്നു. എന്നാൽ ഇക്കാര്യത്തിൽ സ്ഥിരീകരണമുണ്ടായിരുന്നില്ല. ഇസ് ലാമിക് സ്റ്റേറ്റിൻെറ ഓൺലൈൻ പ്രസിദ്ധീകരണമായ ദാബിഖാണ് ഇയാൾ കൊല്ലപ്പെട്ടെന്ന വാർത്ത ഇപ്പോൾ റിപ്പോർട്ട് ചെയ്തത്.
നവംബർ 12ന് സിറിയയിലെ റാഖയിലുണ്ടായ ഡ്രോൺ ആക്രമണത്തിലാണ് ജിഹാദി ജോൺ കൊല്ലപ്പെട്ടതെന്ന് വെബ്സൈറ്റ് വ്യക്തമാക്കുന്നു. ഐ.എസ് തടവിലാക്കിയ ബന്ദികളെ കൊല്ലുന്ന ദൃശ്യങ്ങളിലായിരുന്നു ജിഹാദി ജോൺ സ്ഥിരമായി പ്രത്യക്ഷപ്പെട്ടത്.
യു.എസ് പത്രപ്രവർത്തകരായ സ്റ്റീവൻ സോട്ട് ലോഫ്, ജെയിംസ് ഫോളി, ജാപ്പനീസ് പത്രപ്രവർത്തകൻ കെൻജ് ഗോട്ടോ, യു.എസ് സന്നദ്ധ പ്രവർത്തകൻ അബ്ദുറഹ്മാൻ കാസിഗ്, ബ്രിട്ടീഷ് സന്നദ്ധപ്രവർത്തകരായ ഡേവിഡ് ഹെയിൻസ്, അലൻ ഹെനിങ് എന്നിവരെ വധിച്ചത് ജിഹാദി ജോണാണെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഇതിൽ ചിലതിൻെറ ദൃശ്യങ്ങൾ പുറത്തുവരികയും ചെയ്തിരുന്നു.
2014 ആഗസ്റ്റിലാണ് ആദ്യമായി ഇയാൾ വിഡിയോയിൽ പ്രത്യക്ഷപ്പെട്ടത്. ജെയിംസ് ഫോളിയുടെ തലവെട്ടുന്നു എന്ന് അറിയിച്ചുകൊണ്ടുള്ള ദൃശ്യമായിരുന്നു അത്. 2012ൽ സിറിയയിൽ നിന്നാണ് ഫോളിയെ തട്ടിക്കൊണ്ടുപോയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.