സിഡ്നി: ഒർലാൻഡോ വെടിവെപ്പിെൻറ പശ്ചാത്തലത്തിൽ മുസ്ലിം പണ്ഡിതന് വിസ നൽകിയ തീരുമാനം പുന:പരിശോധിക്കുമെന്ന് ആസ്ട്രേലിയ. റമദാനോടനുബന്ധിച്ച് സിഡ്നി ഇസ്ലാമിക് സെൻററിൽ പ്രഭാഷണം നടത്താനിരുന്ന ബ്രിട്ടീഷ് ഇസ്ലാമിക പണ്ഡിതൻ ഫാറൂഖ് സെകാലഷ്ഫെറിെൻറ വിസയാണ് ആസ്ട്രേലിയൻ അധികൃതർ റദ്ദാക്കാൻ ആലോചിക്കുന്നത്.
ഒർലാൻഡോ മരണം സ്വവർഗാനുരാഗികൾക്ക് ലഭിച്ച അർഹിക്കുന്ന ശിക്ഷയാണെന്ന് ഫാറൂഖ് പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. പ്രസ്താവനക്കെതിരെ ആസ്ട്രേലിയൻ പ്രധാനമന്ത്രി മാൽകം ടേൺബുൾ രംഗത്തെത്തിയിരുന്നു. ഇൗ രീതിയിൽ വിദ്വേഷ പ്രസംഗം നടത്തുന്നയാളോട് യാതൊരുവിധ സഹിഷ്ണുതയും പ്രകടിപ്പിക്കാൻ കഴിയില്ലെന്നാണ് ടേൺബുൾ അഭിപ്രായപ്പെട്ടത്.ഫാറൂഖിെൻറ വിസ നിയമപരമായ വിഷയവും ഉചിതമായ രീതിയിൽ കൈകാര്യം ചെയ്യപ്പെടേണ്ടതുമാണ്. ഇത് പുനപ്പരിശോധിക്കും. കുടിയേറ്റ വകുപ്പ് മന്ത്രിയുമായി ഇതേക്കുറിച്ച് സംസാരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.